KeralaLatest NewsNews

തിരുവോണം ബമ്പര്‍ നറുക്കെടുപ്പിൽ സമ്മാനം ‘കുപ്പി’: 36കാരന്‍ അറസ്റ്റില്‍

കോഴിക്കോട്‌: ഓണസമ്മാനമായി തിരുവോണം ബമ്പര്‍ നറുക്കെടുപ്പിൽ മദ്യം നൽകുമെന്ന്‌ കൂപ്പൺ അച്ചടിച്ച്‌ വിതരണം ചെയ്‌ത കേസില്‍ 36കാരന്‍ അറസ്റ്റില്‍. ബേപ്പൂർ ഇട്ടിച്ചിറപറമ്പ്‌ കയ്യിടവഴിയിൽ വീട്ടിൽ ഷിംജിത്തി(36)നെയാണ്‌ എക്‌സൈസ്‌ സർക്കിൾ ഇൻസ്‌പെക്ടർ ശരത്‌ ബാബുവും സംഘവും പിടികൂടിയത്‌.

ആയിരം കൂപ്പണുകളാണ്‌ ഇയാൾ അച്ചടിച്ചത്‌. ഇതിൽ വിൽപ്പന നടത്തിയ 300 കൂപ്പണുകളുടെ കൗണ്ടറും വിൽക്കാത്ത 700 കൂപ്പണുകളും എക്‌സൈസ്‌ ഇയാളിൽ നിന്ന്‌ പിടിച്ചെടുത്തു.

ഒന്നും രണ്ടും സമ്മാനങ്ങളായി നൽകുന്ന മദ്യ ബ്രാൻ്റുകളുടെ പേരെഴുതിയായിരുന്നു കൂപ്പൺ വിതരണം ചെയ്തത്. മദ്യം സമ്മാനമായി നൽകുന്ന കൂപ്പണുകൾ അടിച്ചിറക്കുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്‌ എക്‌സൈസ്‌ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button