Latest NewsNewsMobile PhoneTechnology

കാത്തിരിപ്പ് ഉടൻ അവസാനിക്കും! ജിയോ ഭാരത് 4ജി ഫീച്ചർ ഫോൺ ആമസോണിലൂടെ വാങ്ങാൻ അവസരം

1.77 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്

ഉപഭോക്താക്കളുടെ ദീർഘ നാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ ജിയോ ഭാരത് 4ജി ഫീച്ചർ ഫോൺ ആമസോണിലൂടെ ഉടൻ വിൽപ്പനയ്ക്ക് എത്തും. ഓഗസ്റ്റ് 28 മുതലാണ് ഉപഭോക്താക്കൾക്ക് ആമസോൺ പ്ലാറ്റ്ഫോം മുഖാന്തരം ഫോൺ വാങ്ങാൻ സാധിക്കുക. ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന ആരംഭിക്കുന്നത്. കാർബണുമായി സഹകരിച്ചാണ് ജിയോ ഭാരത് കെ1 കാർബൺ എന്ന ഫീച്ചർ ഫോൺ കമ്പനി പുറത്തിറക്കിയത്. കഴിഞ്ഞ മാസമാണ് വിപണിയിൽ അവതരിപ്പിച്ചതെങ്കിലും, ഇതുവരെ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വിൽപ്പനയ്ക്ക് എത്തിയിരുന്നില്ല.

കാർബണുമായി സഹകരിച്ച് നിർമ്മിച്ചതിനാൽ ഈ ഫോണിന്റെ മുൻവശത്ത് ഭാരത് ബ്രാൻഡിംഗും, പിൻവശത്ത് കാർബൺ ലോഗോയും ഉൾപ്പെടുത്തിയിട്ടുണ്ട്. 1.77 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബി വരെ എക്സ്റ്റേണൽ സ്റ്റോറേജ് പിന്തുണ ലഭ്യമാണ്. 1000 എംഎഎച്ച് ബാറ്ററി ലൈഫാണ് ജിയോ ഭാരത് ഫോണിന് നൽകിയിരിക്കുന്നത്. 999 രൂപയ്ക്കാണ് ആമസോൺ മുഖാന്തരം ഈ ഹാൻഡ്സെറ്റ് വാങ്ങാൻ സാധിക്കുക.

Also Read: സ്പീക്കർക്ക് സദ്യ കിട്ടാതിരുന്ന സംഭവം: കരാറുകാരനെ കണ്ടെത്താനായില്ല, ഫോൺ സ്വിച്ച് ഓഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button