Latest NewsNewsMobile PhoneTechnology

ടെക്നോ സ്പാർക്ക് 10: റിവ്യൂ

6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിന് നൽകിയിരിക്കുന്നത്

ഇന്ത്യൻ വിപണിയിൽ മികച്ച ആധിപത്യമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ടെക്നോ. ആരാധകരുടെ മനം കീഴടക്കാൻ വിരലിലെണ്ണാവുന്ന ഹാൻഡ്സെറ്റുകൾ മാത്രമാണ് ടെക്നോ പുറത്തിറക്കിയത്. അടുത്തിടെ ആകർഷകമായ ഡിസൈനിൽ ടെക്നോ പുറത്തിറക്കിയ സ്മാർട്ട്ഫോണാണ് ടെക്നോ സ്പാർക്ക് 10. ലോ ബഡ്ജറ്റ് വിഭാഗത്തിൽ ഉൾപ്പെട്ട ഹാൻഡ്സെറ്റുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിചയപ്പെടാം.

6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിന് നൽകിയിരിക്കുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ‘U’ ആകൃതിയിലുള്ള വാട്ടർ ഡ്രോപ്പ് നോച്ച് ഡിസ്പ്ലേയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മീഡിയടെക് ഹീലിയോ ജി37 ഒക്ട കോർ പ്രോസസറാണ് കരുത്ത് പകരുന്നത്. 18 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററി ലൈഫാണ് നൽകിയിരിക്കുന്നത്. 50 മെഗാപിക്സൽ മെയിൻ ക്യാമറ, 2 മെഗാപിക്സൽ സെക്കൻഡറി ക്യാമറ എന്നിവയാണ് പിന്നിൽ സജ്ജീകരിച്ചിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 11,699 രൂപയാണ് ടെക്നോ സ്പാർക്ക് 10-ന്റെ വില.

Also Read: തൊഴിലുറപ്പ് പദ്ധതി: കേന്ദ്ര നിലപാട് തിരുത്തണമെന്ന് വ്യക്തമാക്കി ഗ്രാമവികസന മന്ത്രിയ്ക്ക് കത്തയച്ച് ബൃന്ദ കാരാട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button