Latest NewsNewsBusiness

ഇന്ത്യയിലെ സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരം, പുതിയ പഠന റിപ്പോർട്ടുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

രാജ്യാന്തരതലത്തിൽ ഇന്ത്യൻ സമുദ്ര മേഖലയിലേക്ക് ഏറെ കരുത്തുപകരുന്നതാണ് പുതിയ പഠന റിപ്പോർട്ട്

ഇന്ത്യയിലെ സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരമെന്ന് പുതിയ പഠന റിപ്പോർട്ട്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സി.എം.എഫ്.ആർ.ഐ) ഇത് സംബന്ധിച്ച പഠനങ്ങൾ നടത്തിയത്. 2022-ൽ പഠനത്തിന് വിധേയമാക്കിയ 135 മത്സ്യസമ്പത്തുകളിൽ 91.1 ശതമാനവും അമിതമായി പിടിക്കപ്പെടുന്നില്ല. കേവലം 4.4 ശതമാനം മാത്രമാണ് അമിത മത്സ്യബന്ധനത്തിന് വിധേയമാകുന്നത്. രാജ്യാന്തരതലത്തിൽ ഇന്ത്യൻ സമുദ്ര മേഖലയിലേക്ക് ഏറെ കരുത്തുപകരുന്നതാണ് പുതിയ പഠന റിപ്പോർട്ട്.

വിദേശ വിപണികളിൽ ഇന്ത്യയിൽ നിന്നുള്ള സമുദ്ര ഭക്ഷ്യോൽപ്പന്നങ്ങൾക്ക് കൂടുതൽ സ്വീകാര്യത ലഭിക്കാനും, സീ ഫുഡ് കയറ്റുമതി മെച്ചപ്പെടുത്താനും ഈ പഠനം സഹായിക്കുന്നതാണ്. അതേസമയം, ഇന്ത്യൻ തീരങ്ങൾക്ക് അനുയോജ്യമായ മികച്ച കടൽപായൽ കൃഷി രീതികൾ പരിചയപ്പെടുത്തുന്ന സി.എം.എഫ്.ആർ.ഐയുടെ പ്രസിദ്ധീകരണവും പ്രകാശനം ചെയ്തിട്ടുണ്ട്. രാജ്യത്ത് 333 സ്ഥലങ്ങൾ കടൽപായൽ കൃഷിക്ക് ഏറ്റവും അനുയോജ്യമായി കണ്ടെത്തിയിട്ടുണ്ട്. ഇതിലൂടെ പ്രതിവർഷം ഏകദേശം 98 ലക്ഷം കടൽപായൽ ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഒരു ഹെക്ടറിൽ നിന്നും പ്രതിവർഷം 13.28 ലക്ഷം രൂപ വരെ കടൽപായൽ കൃഷിയിലൂടെ വരുമാനമായി ലഭിക്കും.

Also Read: ദേശീയ പോഷകാഹാര വാരം 2023: വിറ്റാമിൻ ഡി കൂടുതലുള്ള 10 പോഷകഗുണമുള്ള ഭക്ഷണങ്ങൾ ഇവയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button