Latest NewsNewsIndia

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’: സമിതിയിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി

ഡല്‍ഹി: ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയത്തിന്റെ സാധ്യത പരിശോധിക്കാൻ രൂപീകരിച്ച സമിതിയിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി. പാനലിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി. കോൺഗ്രസ് നേതൃത്വത്തിന്‍റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്ന് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സമിതിയിൽ ഉൾപ്പെടുത്താത്തതിനെ കോൺഗ്രസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് അധിർ രഞ്ജൻ ചൗധരിയുടെ പിന്മാറ്റം.

ഇന്ത്യൻ വാഹന വിപണിയിൽ തകർപ്പൻ വിൽപ്പന, ഓഗസ്റ്റിൽ റെക്കോർഡ് നേട്ടവുമായി ഹ്യുണ്ടായ്

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നതിനെക്കുറിച്ച് പഠിക്കുന്നതിനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ എട്ടംഗ സമിതിയാണ് കേന്ദ്ര സർക്കാർ രൂപീകരിച്ചത്. ഈ സമിതിയിൽ നിന്നാണ് കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി പിന്മാറാൻ തീരുമാനിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി പ്രസിഡന്റ് ഗുലാം നബി ആസാദ്, 15-ാം ധനകാര്യ കമ്മീഷൻ മുൻ ചെയർമാൻ എൻകെ സിംഗ്, ലോക്‌സഭ മുൻ സെക്രട്ടറി ജനറൽ സുഭാഷ് കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ ചീഫ് വിജിലൻസ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button