Latest NewsNewsMobile PhoneTechnology

ഡെൽ Alienware എം16 ആർ1: റിവ്യൂ

16 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്

ലാപ്ടോപ്പ് പ്രേമികളുടെ ഇഷ്ട ബ്രാൻഡാണ് ഡെൽ. ബജറ്റ് ഫ്രണ്ട്‌ലി ആയതും, പ്രീമിയം റേഞ്ചിൽ ഉള്ളതുമായ നിരവധി ലാപ്ടോപ്പുകൾ ഡെൽ വിപണിയിൽ അവതരിപ്പിക്കാറുണ്ട്. ഇന്ത്യൻ വിപണിയിൽ നിരവധി ഉപഭോക്താക്കളാണ് ഡെൽ ബ്രാൻഡിന് ഉള്ളത്. ഇത്തവണ പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഡെൽ Alienware എം16 ആർ1 എന്ന ലാപ്ടോപ്പാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഓഗസ്റ്റ് മാസം വിപണിയിൽ അവതരിപ്പിച്ച ഡെൽ Alienware എം16 ആർ1 ലാപ്ടോപ്പിനെ കുറിച്ച് കൂടുതൽ അറിയാം.

16 ഇഞ്ച് ഡിസ്പ്ലേയാണ് ഈ ലാപ്ടോപ്പുകൾക്ക് നൽകിയിരിക്കുന്നത്. 2560×1440 പിക്സൽ റെസലൂഷനാണ് നൽകിയിട്ടുള്ളത്. ബ്ലൂടൂത്ത്, വൈഫൈ കണക്ടിവിറ്റി ഓപ്ഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 13th Gen Intel Core i7-13900H പ്രോസസറിലാണ് പ്രവർത്തനം. Windows 11 Home ഓപ്പറേറ്റിംഗ് സിസ്റ്റമാണ് നൽകിയിട്ടുള്ളത്.

Also Read: ഇന്ത്യൻ പാർലമെന്റിനെ ഒരു ഭക്തജന സമാജമാക്കി മാറ്റുകയാണ്: ബിനോയ് വിശ്വം

16 ജിബി റാം ആണ് ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് SSD- യും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 1 ടിബിയുമാണ്. 6 cell 86 WHr ആണ് ബാറ്ററി ടൈപ്പ്. ലാപ്ടോപ്പിന്റെ ഭാരം 3.25 കിലോഗ്രാമാണ്. 2,20,490 രൂപയാണ് ഡെൽ Alienware എം16 ആർ1-ന്റെ ഇന്ത്യൻ വിപണി വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button