Latest NewsNewsIndia

ചെറുപ്പം മുതല്‍ പെണ്ണാണെന്ന് വിശ്വാസിക്കാനായിരുന്നു ഇഷ്ടം: ത്രിനേത്ര

റോഡിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് ആരോ ഒരാള്‍ എന്നെ കടന്നു പിടിച്ചു. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നിയേക്കാം

കര്‍ണാടകയിലെ ആദ്യത്തെ ട്രാൻസ് വുമണ്‍ ഡോക്ടര്‍, ആക്ടിവിസ്റ്റ്, കണ്ടന്റ് ക്രിയേറ്റര്‍ എന്നിങ്ങനെ പല മേഖലകളിൽ തന്റെ വ്യക്തിത്വം അടയാളപ്പെടുത്തിയ ത്രിനേത്ര ഹാല്‍ദര്‍ ഗുമ്മാര്‍ജു അഭിനയ രംഗത്തും തിളങ്ങുകയാണ്. ‘മെയ്ഡ് ഇൻ ഹെവൻ 2’ എന്ന സീരീസിലൂടെയാണ് താരത്തിന്റെ വെള്ളിത്തിരയിലേയ്ക്ക് ഉള്ള അരങ്ങേറ്റം.

സര്‍ജറിക്ക് ശേഷം നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച്‌ ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ത്രിനേത്ര പങ്കുവച്ചത് ശ്രദ്ധ നേടുന്നു.

read also:ചുരുങ്ങിയ ഗ്യാസ് ഉപയോഗത്തിലൂടെ പൈസ ലാഭിക്കാം; ഇന്ധനം ലാഭിക്കാൻ ഇതാ 6 വഴികൾ

‘ചെറുപ്പം മുതല്‍ പെണ്ണാണെന്ന് വിശ്വാസിക്കാനായിരുന്നു ഇഷ്ടം. ചെറുപ്രായത്തില്‍ അമ്മയുടെ സാരിയും ഉടുത്ത് ഹൈ ഹീല്‍സ് ചെരുപ്പുകളും ധരിച്ച്‌ നടക്കാൻ ഇഷ്ടമായിരുന്നു. ക്ലാസില്‍ ചെല്ലുമ്പോള്‍ സഹപാഠികളില്‍ നിന്നും ടീച്ചര്‍മാരില്‍ നിന്നും പരിഹാസങ്ങള്‍ നേരിട്ടിരുന്നു. അതുകാരണം പലപ്പോഴും ആണ്‍കുട്ടികളെ പോലെ പെരുമാറാൻ ശ്രമിച്ചിരുന്നു. അന്ന് വളരെ കുറച്ചു കാലത്തേക്ക് ഒരു ഗേള്‍ഫ്രണ്ട് ഉണ്ടായിരുന്നു. അവളെ എനിക്ക് ഇഷ്ടമായിരുന്നു. എന്നാല്‍ അത് ഒരിക്കലും ശരിയായിരുന്നില്ല. എന്നെ എന്നും ആകര്‍ഷിച്ചത് ആണ്‍കുട്ടികള്‍ തന്നെയായിരുന്നു. സര്‍ജറി കഴിഞ്ഞ് ഒരു ദിവസം ഞാൻ റോഡിലൂടെ നടക്കുമ്പോള്‍ പെട്ടെന്ന് ആരോ ഒരാള്‍ എന്നെ കടന്നു പിടിച്ചു. കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നിയേക്കാം. എന്നാല്‍ ഞാൻ ഒരു സ്ത്രീ ആയി മാറിയെന്നായിരുന്നു അപ്പോള്‍ എന്റെ മനസില്‍ വന്ന ചിന്ത. ഇക്കാര്യം എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോള്‍ വെല്‍ക്കം ടു വുമണ്‍ഹുഡ് എന്നായിരുന്നു അവളുടെ മറുപടി. അത് എത്ര കഷ്ടമാണെല്ലെ?’ ത്രിനേത്ര ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button