Latest NewsNewsInternational

ഇന്ത്യ-ഭാരത് പേരുമാറ്റ തര്‍ക്കത്തിനിടയില്‍ ഇന്ത്യയ്ക്ക് ഉപദേശവുമായി ചൈന

ബെയ്ജിംഗ്: ഇന്ത്യ-ഭാരത് പേരുമാറ്റ തര്‍ക്കത്തിനിടയില്‍ ഇന്ത്യയ്ക്ക് ഉപദേശവുമായി ചൈന. രാജ്യത്തിന്റെ അന്താരാഷ്ട്ര സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരമായി ഇന്ത്യ ജി 20 ഉച്ചകോടിയെ ഉപയോഗിക്കണമെന്നും പേരിനേക്കാള്‍ പ്രാധാന്യമുളള കാര്യങ്ങളില്‍ രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആഗ്രഹിക്കുന്നതായി ചൈന പറഞ്ഞു. ഇന്ത്യയ്ക്ക് അതിന്റെ സാമ്പത്തിക വ്യവസ്ഥയെ സമഗ്രമായി പരിഷ്‌കരിക്കാന്‍ കഴിയുമോ എന്നതാണ് പ്രധാനമെന്നും ചൈന, അതിന്റെ മുഖപത്രമായ ഗ്ലോബല്‍ ടൈംസിലൂടെ പറഞ്ഞു. വിപ്ലവകരമായ പരിഷ്‌കാരങ്ങളില്ലാതെ ഇന്ത്യക്ക് വിപ്ലവകരമായ വികസനം കൈവരിക്കാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read Also:രേണുകയും മലയാളിയായ ജാവേദും തമ്മിൽ 3 വർഷത്തെ ലിവ് ഇൻ ബന്ധം; ജാവേദിനെ യുവതി കുത്തിക്കൊന്നത് ഫ്‌ളാറ്റിൽ തുപ്പിയതിന്

ജി 20 അത്താഴ വിരുന്നിനുളള ക്ഷണക്കത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ‘ഇന്ത്യയുടെ രാഷ്ട്രപതി’ എന്നതിന് പകരം ‘ഭാരതത്തിന്റെ രാഷ്ട്രപതി’ എന്ന് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യത്ത് പേരുമാറ്റ വിവാദം പൊട്ടിപ്പുറപ്പെട്ടത്.

‘ഇന്ത്യയ്ക്ക്, വര്‍ദ്ധിച്ചുവരുന്ന ആഗോള സ്വീകാര്യത നന്നായി ഉപയോഗിക്കാനും ഈ സ്വാധീനം അതിന്റെ വളര്‍ച്ചയ്ക്കായി മാറ്റാനും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു’ ചൈന പറഞ്ഞു. വരാനിരിക്കുന്ന ജി 20 ഉച്ചകോടിയിലേക്ക് ആഗോള ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്ത്, ന്യൂ ഡല്‍ഹി ലോകത്തോട് എന്താണ് പറയാന്‍ ആഗ്രഹിക്കുന്നതെന്നും ചൈന ചോദിച്ചു. കൊളോണിയല്‍ കാലഘട്ടത്തിലെ പേരുകളെ ഇല്ലാതാക്കാനുളള ശ്രമമാണ് ഈ പേരുമാറ്റമെന്നും ചൈനീസ് മാധ്യമങ്ങള്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button