Latest NewsNewsIndia

മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നത് മതം മാറ്റത്തിനുള്ള പ്രേരണയല്ല: നിരീക്ഷണവുമായി കോടതി

അലഹബാദ്: ബൈബിൾ പോലെയുള്ള മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നത് മതം മാറ്റത്തിനുള്ള പ്രേരണയല്ലെന്ന് വ്യക്തമാക്കി കോടതി. അലഹബാദ് ഹൈക്കോടതിയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തർപ്രദേശിലെ നിർബന്ധിത മതംമാറ്റ നിരോധന നിയമത്തിനു കീഴിൽ ഇത് വരില്ലെന്നും കോടതി വ്യക്തമാക്കി.

Read Also: രാമന്റെ പുത്രന് സംഘപുത്രന്മാര്‍ വോട്ട് നല്‍കി: ചാണ്ടി ഉമ്മന്റെ വിജയത്തെക്കുറിച്ച് എം.ബി രാജേഷ്

പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെട്ടയാളുകളെ ക്രിസ്തുമതത്തിലേക്ക് മാറാൻ പ്രേരിപ്പിച്ചു എന്ന കുറ്റത്തിൽ പൊലീസ് പിടികൂടിയ രണ്ട് പേർക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്. ബൈബിൾ വിതരണം ചെയ്തത് ഈ നിയമത്തിനു കീഴിൽപെടുത്തി കേസെടുക്കാനാവുന്ന കുറ്റമല്ല. കേസിൽ കുറ്റാരോപിതരായിരുന്ന ജോസ് പാപ്പച്ചൻ, ഷീജ എന്നിവരുടെ ജാമ്യം തടയണമെന്ന ഹർജിയും കോടതി തള്ളി.

Read Also: വളര്‍ത്തുകോഴികള്‍ അയല്‍ പുരയിടത്തില്‍ കയറിയതിനെ ചൊല്ലി വീട്ടമ്മമാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാളുടെ കൈയൊടിഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button