Latest NewsNewsInternational

ചൈനയിലും ദേശീയ വികാരം അലയടിക്കുന്നു

 

 

ബെയ്ജിംഗ്: ചൈനീസ് ദേശീയതാ വികാരത്തിന് ഹാനികരമാകുന്ന പ്രഭാഷണങ്ങളും വസ്ത്രധാരണവും നിരോധിക്കാന്‍ നീക്കം. ഇതു സംബന്ധിച്ച നിയമത്തിന്റെ കരട് ചൈനീസ് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയുമാണു നിര്‍ദ്ദേശിക്കുന്നത്. അതേസമയം, ഏതു തരത്തിലുള്ള വസ്ത്രധാരണമാണ് നിയമലംഘനമാകുക എന്നു വിശദീകരിക്കുന്നില്ല.

Read Also: മകളെ വിട്ടുകൊടുക്കാത്തതിന് പോലീസ് അതിക്രമം: അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ചൈനാ രാജ്യത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ വസ്ത്രം ധരിക്കുകയോ, മറ്റുള്ളവരെ ധരിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് 15 ദിവസം തടവോ 680 ഡോളര്‍ വരെ പിഴയോ ആണ് നിര്‍ദ്ദേശിക്കുന്നത്.

അതേസമയം, രാജ്യവികാരം വ്രണപ്പെടുന്നുവെന്നു നിശ്ചയിക്കാന്‍ എന്തും മാനദണ്ഡമാക്കുമെന്ന് ചൈനയിലെ ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ja

shortlink

Related Articles

Post Your Comments

Related Articles


Back to top button