
ഇടുക്കി: മദ്യത്തിൽ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ച വയോധികന് ദാരുണാന്ത്യം. ഇടുക്കി മൂലമറ്റം സ്വദേശി മഠത്തിൽ മോഹനൻ ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഇടുക്കി തോപ്രാംകുടിയിലായിരുന്നു സംഭവം. ജോലി ആവശ്യത്തിനായാണ് ഇയാൾ തോപ്രാംകുടിയിലേക്ക് എത്തിയത്. ജോലി സ്ഥലത്ത് വച്ച് ഉച്ചഭക്ഷണം കഴിക്കുന്നതിന് മുൻപ് മോഹനൻ മദ്യം കഴിച്ചിരുന്നു. എന്നാൽ, വെള്ളക്കുപ്പി മാറിപ്പോയി മദ്യത്തിലേക്ക് ഇയാൾ ബാറ്ററി വെള്ളം ഒഴിക്കുകയായിരുന്നു.
Read Also: സോവറിൻ ഗോൾഡ് ബോണ്ട്: സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി മുരിക്കാശ്ശേരി പോലീസ് അറിയിച്ചു. വിദേശ മദ്യം കഴിക്കുന്നതിനിടെ അബദ്ധത്തിൽ കുപ്പി മാറി ബാറ്ററി വെള്ളം മദ്യത്തിൽ മിക്‌സ് ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Post Your Comments