Latest NewsNewsIndia

ഒരുമിച്ച് ജീവിക്കാനുള്ള പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ അവകാശത്തിൽ ആർക്കും ഇടപെടാനാകില്ല: നിർണായക ഉത്തരവുമായി കോടതി

പ്രയാഗ്‌രാജ്: വിവാഹം കഴിക്കാനോ ഒരുമിച്ച് ജീവിക്കാനോ ഉള്ള പ്രായപൂർത്തിയായ രണ്ട് വ്യക്തികളുടെ അവകാശത്തിൽ മാതാപിതാക്കൾ ഉൾപ്പെടെ ആർക്കും ഇടപെടാൻ കഴിയില്ലെന്ന് കോടതി. അലഹബാദ് ഹൈക്കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ലിവ് ഇൻ പങ്കാളികളായ യുവതീയുവാക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം.

Read Also: ഉച്ചഭക്ഷണ വിതരണത്തിലെ പ്രശ്‌നങ്ങൾ പരിഹരിക്കും: പ്രതിസന്ധിയ്ക്ക് കാരണം കേന്ദ്രത്തിന്റെ വീഴ്ച്ചയെന്ന് വി ശിവൻകുട്ടി

ഇരുവരുടെയും സമാധാനപരമായ ജീവിതം തടസ്സപ്പെട്ടാൽ പൊലീസിനെ സമീപിക്കാമെന്നും അവർക്ക് ഉടനടി സംരക്ഷണം നൽകണമെന്നും കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ജസ്റ്റിസ് സുരേന്ദ്ര സിങ്ങിന്റെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

യുവതിയുടെ അമ്മയും മറ്റ് കുടുംബാംഗങ്ങളും ഉപദ്രവിക്കുന്നു എന്നായിരുന്നു പരാതി വ്യക്തമാക്കിയിരുന്നത്. ഹർജിക്കാരുടെ സമാധാനപരമായ ജീവിതം തടസ്സപ്പെടുത്തി കുടുംബം നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.

Read Also: ‘അതിഥികളിൽ നിന്ന് രാജ്യത്തിന്റെ യാഥാർത്ഥ്യം മറയ്ക്കുന്നു’: കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button