Latest NewsNewsBusiness

സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ യൂണിയൻ ബാങ്ക്, പുതിയ ഡെബിറ്റ് കാർഡ് അവതരിപ്പിച്ചു

ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിന്റെ ഭാഗം കൂടിയാണ് പുതിയ ഡെബിറ്റ് കാർഡുകൾ

രാജ്യത്തെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ പുതിയ നീക്കവുമായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ആശയത്തിൽ അധിഷ്ഠിതമായി പ്രത്യേക ഡെബിറ്റ് കാർഡിനാണ് ബാങ്ക് രൂപം നൽകിയിരിക്കുന്നത്. ഇതിലൂടെ ഡിജിറ്റൽ ബാങ്കിംഗ് രംഗത്തെ നവീകരണവും വിപുലീകരണവും ലക്ഷ്യമിടുന്നുണ്ട്. ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിന്റെ ഭാഗം കൂടിയാണ് പുതിയ ഡെബിറ്റ് കാർഡുകൾ.

‘Empower Her’ എന്ന പേരിലാണ് ഡെബിറ്റ് കാർഡ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ സ്ത്രീകൾക്ക് അധിക സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾക്കൊപ്പം, ഇടപാടുകൾക്കായി സുരക്ഷിതവും ഉപയോക്തൃ-സൗഹൃദവുമായ പ്ലാറ്റ്ഫോം വാഗ്ദാനം ചെയ്യുന്നുണ്ട്. കാർഡ് ഉടമകളായ സ്ത്രീകൾക്ക് സൗജന്യ കാൻസർ കെയർ പരിരക്ഷയും, സൗജന്യ ആരോഗ്യ പരിശോധന നടത്താനുള്ള അവസരവും ലഭ്യമാണ്. കൂടാതെ, സൗജന്യ വ്യക്തിഗത അപകട പരിരക്ഷയും, വിമാന അപകട പരിരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്. ഒഴിവുവേളകൾ ആഹ്ലാദമാക്കാൻ ഈ ഡെബിറ്റ് കാർഡിനൊപ്പം ഒടിടി സബ്സ്ക്രിപ്ഷനും ലഭ്യമാണ്.

Also Read: ശ്രീകൃഷ്ണന്റെ നീല നിറം ലോകം മുഴുവൻ വ്യാപിക്കുന്നു, മോദിജി നിങ്ങളെ അഭിനന്ദിക്കാതിരിക്കാനാവില്ല: ഹരീഷ് പേരടി

shortlink

Related Articles

Post Your Comments

Related Articles


Back to top button