Latest NewsNewsMobile PhoneTechnology

കാത്തിരിപ്പുകൾക്ക് വിരാമമാകുന്നു! ഐഫോൺ 15 സീരീസ് നാളെയെത്തും, ഓഫർ വിലയിൽ ഐഫോൺ 14 ലിസ്റ്റ് ചെയ്ത് ഫ്ലിപ്കാർട്ട്

2021ൽ പുറത്തിറക്കിയ ഐഫോൺ 13 മോഡൽ 56,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 15 സീരീസിനായുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഇനി ശേഷിക്കുന്നത് മണിക്കൂറുകൾ. സെപ്റ്റംബർ 12നാണ് ഐഫോൺ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ഐഫോൺ 15 ലോഞ്ചിന് എത്തുന്നത്. ഇതിനു മുന്നോടിയായി ഐഫോണിന്റെ മറ്റു മോഡലുകൾ ഓഫർ വിലയിൽ ലഭ്യമാക്കിയിട്ടുണ്ട്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് ഐഫോൺ 14 വൻ വിലക്കിഴിവിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 79,900 വില മതിക്കുന്ന ഐഫോൺ 14-ന്റെ റെഡ് കളർ വേരിയന്റ് 66,999 രൂപയ്ക്ക് സ്വന്തമാക്കാനാകും. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 4000 രൂപ വരെ കിഴിവും നേടാൻ കഴിയും.

2021ൽ പുറത്തിറക്കിയ ഐഫോൺ 13 മോഡൽ 56,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലക്കാണ് ഐഫോൺ 13 സ്വന്തമാക്കാൻ കഴിയുക. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 2000 രൂപയുടെ കിഴിവ് ലഭിക്കും. ചെലവ് കുറഞ്ഞ രീതിയിൽ ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ, 80,000 രൂപയോ അതിൽ കൂടുതൽ ബജറ്റ് ഉള്ളവർക്ക് ഐഫോൺ 15-നായി കാത്തിരിക്കേണ്ടി വരും. ഇന്ത്യൻ സമയം രാത്രി 10:30-നാണ് ലോഞ്ചിംഗ് നടക്കുന്നത്.

Also Read: നേടിയിട്ടുള്ള എല്ലാ പദവികളും പാർട്ടി നൽകിയത്: സ്ഥാനം ഇല്ലെങ്കിലും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button