Latest NewsIndiaNews

ജി 20 ഉച്ചകോടിയുടെ വിജയത്തിൽ ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

ഡൽഹി: ഡൽഹിയിൽ ജി 20 ഉച്ചകോടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിയുടെ വിജയത്തിൽ ഉദ്യോഗസ്ഥരുടെ കഠിനാധ്വാനത്തിന് അദ്ദേഹം നന്ദി പറഞ്ഞു. ചൊവ്വാഴ്ച സുഷമ സ്വരാജ് ഭവനിലെ സെക്രട്ടേറിയറ്റിൽ അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്.

വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാ തലത്തിലുള്ള ഉദ്യോഗസ്ഥരുമായും അദ്ദേഹം ആശയവിനിമയം നടത്തുകയും അവരുടെ ജി20 അനുഭവം ചർച്ച ചെയ്യുകയും ചെയ്തു. സന്ദർശന വേളയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button