ErnakulamLatest NewsKeralaNattuvarthaNews

സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി: യുവാക്കള്‍ പിടിയിൽ

തൃശൂര്‍ കോടശേരി ചട്ടികുളം ചെമ്പകശേരിവീട്ടില്‍ എബിൻ ലോയ്ഡ് (20), കോടശേരി മേട്ടിപ്പാടം കടമ്പോടൻവീട്ടില്‍ കെ.എസ്. അനന്തു കൃഷ്ണൻ (20), കൊരട്ടി തെക്കുമുറി മുരിങ്ങൂര്‍ പുളിക്കല്‍വീട്ടില്‍ സുജിത്ത് ശങ്കര്‍ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

കളമശേരി: സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ യുവാക്കള്‍ അറസ്റ്റില്‍. തൃശൂര്‍ കോടശേരി ചട്ടികുളം ചെമ്പകശേരിവീട്ടില്‍ എബിൻ ലോയ്ഡ് (20), കോടശേരി മേട്ടിപ്പാടം കടമ്പോടൻവീട്ടില്‍ കെ.എസ്. അനന്തു കൃഷ്ണൻ (20), കൊരട്ടി തെക്കുമുറി മുരിങ്ങൂര്‍ പുളിക്കല്‍വീട്ടില്‍ സുജിത്ത് ശങ്കര്‍ (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കളമശേരി പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

Read Also : ഒരു ബന്ധത്തിൽ ലൈംഗികതയെക്കുറിച്ച് സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്

തിങ്കളാഴ്ച രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആലുവ സ്വദേശിനിയെ ഇടപ്പള്ളി മുതല്‍ പിന്തുടര്‍ന്ന് കമന്റടിക്കുകയും അസഭ്യം കലര്‍ന്ന ആംഗ്യങ്ങള്‍ കാണിച്ച്‌ ശല്യം ചെയ്യുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്. ബൈക്കില്‍ അഭ്യാസങ്ങള്‍ കാണിച്ച്‌ ഭയപ്പെടുത്തിയതിനെത്തുടര്‍ന്ന് സ്കൂട്ടറിന്റെ നിയന്ത്രണംതെറ്റി റോഡില്‍ മറിഞ്ഞുവീണ് യുവതിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇൻസ്പെക്ടര്‍ വിപിൻദാസിന്റെ നേതൃത്വത്തില്‍ എസ്.ഐ. അരുണ്‍കുമാര്‍, അനില്‍കുമാര്‍, ശ്രീജിത്ത്, ഷിബു എന്നിവര്‍ ചേര്‍ന്ന് ചാലക്കുടി ഭാഗത്തുനിന്നാണ് മൂവരേയും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി യുവാക്കളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button