ചിങ്ങവനം: പരുത്തുംപാറയിലെ ലോഡ്ജില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. ചാന്നാനിക്കാട് കണിയാംമല പുത്തന്‍പുരയില്‍ മുരളിധരന് നായരെ(72) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഏഴോടെ പരുത്തുംപാറ കാണിക്കമണ്ഡപത്തിന് സമീപത്തെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. ലോഡ്ജിന്റെ മുകളിലത്തെ നിലയിലെ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
Read Also : ഇന്ത്യയുമായുള്ള എല്ലാ ബന്ധവും നിർത്തണം: കാനഡയിലെ ഖാലിസ്ഥാൻ ഭീകരക്ക് പിന്തുണയുമായി ഇസ്ലാമിക സംഘടനകള്‍
രാവിലെ ബന്ധുവായ യുവാവ് കതകില്‍ മുട്ടി വിളിച്ചെങ്കിലും തുറക്കാത്തതിനെ തുടര്‍ന്ന്, സംശയം തോന്നി കതക് തള്ളിത്തുറന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന്, ചിങ്ങവനം പൊലീസില്‍ വിവരം അറിയിച്ചു. ഏറെക്കാലമായി മുരളി കുടുംബവുമായി അകന്നുകഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പൊലീസെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംസ്കാരം നടത്തി.
(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)
Post Your Comments