PalakkadLatest NewsKeralaNattuvarthaNews

14കാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് ആറുവർഷം കഠിനതടവും പിഴയും

ചളവറ തുമ്പായ വെളുത്തെടത്ത്തൊടി മുസ്തഫ(45)യെയാണ് കോടതി ശിക്ഷിച്ചത്

പട്ടാമ്പി: പതിനാലുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് ആറു വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചളവറ തുമ്പായ വെളുത്തെടത്ത്തൊടി മുസ്തഫ(45)യെയാണ് കോടതി ശിക്ഷിച്ചത്. പട്ടാമ്പി പോക്സോ കോടതി ജഡ്ജ് രാമു രമേശ്‌ ചന്ദ്ര ഭാനു ആണ് ശിക്ഷിച്ചത്. പിഴ സംഖ്യ ഇരക്ക് നൽകാനും വിധിയായി.

Read Also : തിരുവനന്തപുരം-ക്വാലാലംപൂർ റൂട്ടിൽ പുതിയ സർവീസുമായി മലേഷ്യ എയർലൈൻസ്, കൂടുതൽ വിവരങ്ങൾ അറിയാം

ചെർപ്പുളശ്ശേരി സബ് ഇൻസ്‌പെക്ടർ പ്രമോദാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അസി. സബ് ഇൻസ്പെക്ടർ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവർ പ്രോസിക്യൂഷനെ സഹായിച്ചു.

Read Also : ഇഡിയ്ക്ക് വിശാല അധികാരം നല്‍കുന്ന വിധിക്കെതിരായ പുനപ്പരിശോധന ഹര്‍ജി: പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീംകോടതി

പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button