Latest NewsNewsTechnology

മോട്ടോ ഇ13 ആരാധകർക്ക് സന്തോഷവാർത്ത! പുതുപുത്തൻ കളർ വേരിയന്റ് ഇതാ എത്തി

6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണിയിൽ ഏറെ തരംഗം സൃഷ്ടിച്ച സ്മാർട്ട്ഫോണാണ് മോട്ടോറോളയുടെ മോട്ടോ ഇ13. ഈ വർഷം ആദ്യമാണ് മോട്ടോ ഇ13 ഇന്ത്യൻ വിപണിയിൽ എത്തിയത്. പ്രധാനമായും 3 സ്റ്റോറേജ് വേരിയന്റുകളിലാണ് ഈ സ്മാർട്ട്ഫോൺ അവതരിപ്പിച്ചത്. എന്നാൽ, ഇത്തവണ പുതിയ കളർ വേരിയന്റിൽ മോട്ടോ ഇ13 വിപണിയിലെത്തിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, പുതുതായി സ്കൈ ബ്ലൂ വേരിയന്റിലാണ് മോട്ടോ ഇ13 വാങ്ങാൻ സാധിക്കുക. അത്യാകർഷകമായ ഈ കളർ വേരിയന്റിന്റെ ഡിമാൻഡ് ഉയർന്നേക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.

6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി 13 മെഗാപിക്സൽ പ്രൈമറിയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 5 മെഗാപിക്സൽ ആണ് സെൽഫി ക്യാമറ. 10 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള ഈ സ്മാർട്ട്ഫോണിന്റെ ബാറ്ററി ലൈഫ് 5,000 എംഎഎച്ച് ആണ്. മോട്ടോ ഇ13 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 8,999 രൂപ മുതലാണ് ആരംഭിക്കുന്നത്.

Also Read: 50 കോടി പോയിട്ട് 50 പൈസ കരുവന്നൂർ ബാങ്കിന് നൽകാൻ കേരള ബാങ്കിന് കഴിയില്ല: കാരണം വെളിപ്പെടുത്തി സന്ദീപ് വാര്യർ

shortlink

Related Articles

Post Your Comments

Related Articles


Back to top button