IdukkiLatest NewsKeralaNattuvarthaNews

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു, പണം തട്ടിയെടുക്കലും: യുവാവ് പിടിയിൽ

അ​ടി​മാ​ലി ആ​ന​വി​ര​ട്ടി പ്ലാ​മൂ​ട്ടി​ൽ ബേ​സി​ലി​നെ(35)​യാ​ണ്​ അറസ്റ്റ് ചെയ്തത്

അ​ടി​മാ​ലി: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും പ​ണം ത​ട്ടു​ക​യും ചെ​യ്തെന്ന പ​രാ​തി​യി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ. അ​ടി​മാ​ലി ആ​ന​വി​ര​ട്ടി പ്ലാ​മൂ​ട്ടി​ൽ ബേ​സി​ലി​നെ(35)​യാ​ണ്​ അറസ്റ്റ് ചെയ്തത്. അ​ടി​മാ​ലി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മൂ​ന്ന് വ​ർ​ഷം മു​മ്പാണ് സംഭവം നടന്നത്. 26കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ് ചെയ്തത്. എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യ ബേ​സി​ൽ ചാ​റ്റു​പാ​റ​യി​ലെ ബ​ന്ധു​വി​ന്റെ വീ​ട്ടി​ൽ കൊ​ണ്ടു​വ​ന്നും എ​റ​ണാ​കു​ള​ത്ത് ഫ്ലാ​റ്റി​ൽ വെ​ച്ചും പീ​ഡി​പ്പി​ച്ച​താ​യാ​ണ്​ പ​രാ​തിയിൽ പറയുന്നത്.

Read Also : പ​ത്താം ക്ലാ​സു​കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം​: മ​ധ്യ​വ​യ​സ്ക​ന് 30 വ​ർ​ഷം ത​ട​വും പി​ഴ​യും

പി​ന്നീ​ട് യു​വ​തി​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും പേ​രി​ൽ 35 ല​ക്ഷം രൂ​പ വാ​യ്പ എ​ടു​പ്പി​ച്ച് ഈ ​തു​ക ഉ​പ​യോ​ഗി​ച്ച് യു.​കെ​യി​ൽ പോ​യി. തു​ട​ർ​ന്ന്, നാ​ട്ടി​ലെ​ത്തി​യ ശേ​ഷം മ​റ്റൊ​രു യു​വ​തി​യെ ര​ജി​സ്റ്റ​ർ വി​വാ​ഹം ക​ഴി​ച്ചു. ഇ​തി​ന് ശേ​ഷം വ​രു​ന്ന തി​ങ്ക​ളാ​ഴ്ച പ​ള്ളി​യി​ൽ വെ​ച്ച് വി​വാ​ഹം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കെ​യാ​ണ് ബേ​സി​ലി​നെ അ​ടി​മാ​ലി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റിലായ യുവാവിനെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button