Latest NewsNewsTechnology

വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ്: വിലയും സവിശേഷതയും പരിചയപ്പെടാം

6.39 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

വൺപ്ലസ് അടുത്തിടെ വിപണിയിൽ എത്തിച്ച 5ജി ഹാൻഡ്സെറ്റാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ്. ചുരുങ്ങിയ കാലയളവിനുള്ളിൽ ഉപഭോക്താക്കൾക്കിടയിൽ വലിയ രീതിയിലുള്ള സ്വീകാര്യത നേടിയെടുക്കാൻ മിഡ് റേഞ്ച് സെഗ്മെന്റിലെ ഈ സ്മാർട്ട്ഫോണിന് സാധിച്ചിട്ടുണ്ട്. ഒട്ടനവധി ഫീച്ചറുകൾ ഉള്ള 5ജി സ്മാർട്ട്ഫോൺ തിരയുന്നവർക്ക് മികച്ച ഓപ്ഷനാണ് വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.39 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2400 പിക്സൽ റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 695 5ജി പ്രോസസറിലാണ് ഇവയുടെ പ്രവർത്തനം. ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കായി 108 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 67 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000 എംഎഎച്ച് ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്നുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന വൺപ്ലസ് നോർഡ് സിഇ 3 ലൈറ്റ് സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 19,999 രൂപയാണ്.

Also Read: ‘ഇന്ത്യയില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല, ലഭിച്ചത് മികച്ച സ്വീകരണം : നന്ദിയറിയിച്ച് ബഷീർ ചാച്ച

shortlink

Related Articles

Post Your Comments

Related Articles


Back to top button