KasargodLatest NewsKeralaNattuvarthaNews

യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളിയ സംഭവം: പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

കുമ്പള ലക്ഷം വീട് കോളനിയിലെ സമൂസ റഷീദിനെ(46)യാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്

കുമ്പള: കാസർ​ഗോഡ് മധൂര്‍ പട്ളയില്‍ താമസിച്ചിരുന്ന യുവാവിനെ കൊന്ന് കിണറ്റില്‍ തള്ളിയ കേസിലെ പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുമ്പള ലക്ഷം വീട് കോളനിയിലെ സമൂസ റഷീദിനെ(46)യാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Read Also : ഗൂഗിൾ പിക്സൽ 8 സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രം! ഒക്ടോബർ 5 മുതൽ പ്രീ ബുക്ക് ചെയ്യാം

ഇന്ന് രാവിലെ ആറ് മണിയോടെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ ആണ് കണ്ടെത്തിയത്. കുമ്പള കുണ്ടങ്കാരടുക്ക ഐ.എച്ച്.ആര്‍.ഡി കോളനിക്ക് സമീപത്താണ് കല്ലുകൊണ്ട് തലക്കടിയേറ്റ നിലയില്‍ റഷീദിന്‍റെ മൃതദേഹം കണ്ടത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കോളനിക്ക് സമീപം തള്ളിയതാകാമെന്നാണ് സംശയിക്കുന്നത്.

2019-ല്‍ മധൂര്‍ പട്ളയില്‍ താമസിച്ചിരുന്ന ഷാനവാസ് എന്ന ഷാനുവിനെ കൊലപ്പെടുത്തി കിണറില്‍ തള്ളിയ കേസിലെ മൂന്നാം പ്രതിയാണ് സമൂസ റഷീദ്. റഷീദിന്‍റെ കൂടെയുണ്ടായിരുന്ന രണ്ട് യുവാക്കളെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button