Latest NewsNewsLife Style

മത്തങ്ങ വിത്തുകൾ കളയേണ്ട; അറിയാം ഈ ഗുണങ്ങള്‍…

നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അത്തരത്തില്‍‌ പോഷകങ്ങളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. പലരും പച്ചക്കറികള്‍ ഉപയോഗിക്കുമ്പോള്‍ ഇവയിലെ വിത്തുകള്‍  കളയാറുണ്ട്. എന്നാല്‍ ചിലതിന്‍റെ കുരുവിന് നിറയെ ഗുണങ്ങളുണ്ട്. അത്തരത്തിലൊന്നാണ് മത്തങ്ങയുടെ വിത്തുകള്‍.

വലിപ്പത്തിൽ ചെറുതാണെങ്കിലും മത്തങ്ങ വിത്തുകൾ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞിരിക്കുന്നു. വിവിധ തരത്തിലുള്ള പോഷകങ്ങളായ മഗ്നീഷ്യം, പ്രോട്ടീൻ, സിങ്ക്, അയേണ്‍ എന്നിവയാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ. ഹൃദയത്തിന്റെ ആരോഗ്യം, പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ആരോഗ്യം, ചില ക്യാൻസറുകളിൽ നിന്നുള്ള സംരക്ഷണം എന്നിവയെല്ലാം ഇവ നല്‍കും.

മത്തങ്ങ വിത്തുകള്‍ കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

വിറ്റാമിൻ എ, സി, ഇ, ബീറ്റാ കരോട്ടിൻ, പൊട്ടാസ്യം, ഫൈബർ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് മത്തങ്ങ വിത്തുകള്‍. വിറ്റാമിൻ എ അടങ്ങിയ  മത്തങ്ങ വിത്തുകള്‍ കഴിക്കുന്നത് കണ്ണിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

വിറ്റാമിൻ സി ധാരാളം അടങ്ങിയതാണ് മത്തങ്ങ വിത്തുകള്‍. അതിനാല്‍ ഇവ കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിവിധ പോഷകങ്ങൾ മത്തങ്ങയിൽ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം, വിറ്റാമിൻ സി, ഫൈബർ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈറ്റോസ്റ്റെറോളുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മത്തങ്ങ വിത്തുകൾ. ഇവ ഹൃദയത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.  രക്തസമ്മർദ്ദം കുറയ്ക്കാനും, കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും, ഹൃദ്രോഗ സാധ്യത കുറയ്ക്കാനും മത്തങ്ങ വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

പ്രോട്ടീനിന്‍റെ നല്ലൊരു ഉറവിടമാണ് മത്തൻ കുരു. അതിനാല്‍ ഇവ പതിവായി കഴിക്കുന്നത് ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും.

ഫൈബര്‍ ധാരാളം അടങ്ങിയ മത്തങ്ങ വിത്തുകള്‍ ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. കുടലിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button