KeralaLatest NewsNews

ബിജെപിയില്‍ അംഗത്വം സ്വീകരിച്ച്‌ ഇടുക്കി രൂപതയിലെ ഫാ. കുര്യക്കോസ് മറ്റം

വൈദികന് ചേരാൻ കൊള്ളാത്ത പാര്‍ട്ടിയാണ് ബിജെപി എന്ന് താൻ കരുതുന്നില്ല

ഇടുക്കി: ഇടുക്കി രൂപതയിലെ കൊന്നത്തടി പഞ്ചായത്ത് മാങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ വൈദികനായ ഫാ. കുര്യക്കോസ് മറ്റം ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി അദ്ദേഹത്തെ ഷാള്‍ അണിയിച്ച്‌ ബിജെപിയിലേക്ക് സ്വീകരിച്ചു.

READ ALSO: കമ്യൂണിസ്റ്റ് നേതാക്കന്മാര്‍ കട്ടു തിന്ന, സാധാരണ ജനങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണമാണവർ ആവശ്യപ്പെട്ടത്: പി.ശ്യാംരാജ്

ഇടുക്കിയില്‍ നിന്നും ആദ്യമായാണ് ഒരു വൈദികൻ ബിജെപിയില്‍ അംഗമാകുന്നതെന്ന് ബിജെപി ജില്ലാ നേതൃത്വം അറിയിച്ചു. ക്രൈസ്തവര്‍ ബിജെപിയില്‍ ചേരുന്നതില്‍ എന്താണ് കുഴപ്പമെന്നും വൈദികന് ചേരാൻ കൊള്ളാത്ത പാര്‍ട്ടിയാണ് ബിജെപി എന്ന് താൻ കരുതുന്നില്ലെന്നും ഫാ.കുര്യാക്കോസ് മറ്റം പ്രതികരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button