Latest NewsNewsBusiness

മുതിർന്ന പൗരന്മാർക്ക് കൈത്താങ്ങായി ടാറ്റ എഐജി! പുതിയ ഇൻഷുറൻസ് അവതരിപ്പിച്ചു

മുതിർന്ന പൗരന്മാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിച്ചാണ് ഇൻഷുറൻസ് പോളിസിയിൽ ഓരോ ഫീച്ചറും പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നത്

രാജ്യത്തെ മുതിർന്ന പൗരന്മാരെ ലക്ഷ്യമിട്ട് പുതിയ ഇൻഷുറൻസ് പോളിസിയുമായി എത്തിയിരിക്കുകയാണ് മുൻനിര ഇൻഷുറൻസ് സേവന ദാതാക്കളായ എഐജി ജനറൽ ഇൻഷുറൻസ്. ‘ടാറ്റ എഐജി എൽഡർ കെയർ’ എന്ന ഇൻഷുറൻസാണ് അവതരിപ്പിച്ചിരിക്കുന്നത്. ആരോഗ്യപരിരക്ഷ, ഹോം കെയർ സേവനങ്ങൾ, ക്ഷേമ സേവനങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് പുതിയ പോളിസിക്ക് രൂപം നൽകിയിരിക്കുന്നത്. അതിനാൽ, മുതിർന്ന പൗരന്മാർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനുകളിൽ ഒന്നാണ് ടാറ്റ എഐജി എൽഡർ കെയർ.

മുതിർന്ന പൗരന്മാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിച്ചാണ് ഇൻഷുറൻസ് പോളിസിയിൽ ഓരോ ഫീച്ചറും പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നത്. നിരവധി മെഡിക്കൽ സേവനങ്ങൾ ഈ പോളിസി കീഴിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. മറ്റ് ഇൻഷുറൻസ് പോളിസികളിൽ നിന്നും ടാറ്റ എഐജി എൽഡർ കെയറിനെ വ്യത്യസ്ഥമാക്കുന്നത് ഹോം നഴ്സിംഗ് സേവനമാണ്.

Also Read: ഇന്ത്യയുമായി സ്ഥിതിഗതികൾ വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിൻ ട്രൂഡോ

ഇൻഷൂർ ചെയ്യപ്പെട്ട വ്യക്തിക്ക് ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള പരിചരണത്തിന്റെ ഭാഗമായി ഒരു പോളിസി വർഷത്തിൽ ഏഴ് ദിവസം ഹോം നേഴ്സിംഗ് ഫെസിലിറ്റി പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനുപുറമേ, സന്ധി മാറ്റിവയ്ക്കൽ, സ്ട്രോക്ക്, പാരാലിസിസ് എന്നിവ ഉണ്ടായാൽ 10 ദിവസം വരെയുള്ള ഫിസിയോതെറാപ്പി സെഷനുകൾ ഇൻഷൂര്‍ ചെയ്ത വ്യക്തിക്ക് പ്രയോജനപ്പെടുത്താൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button