Latest NewsNewsIndiaEntertainment

മെട്രോ യാത്രയ്ക്കിടയിൽ സഹയാത്രികനെ മർദ്ദിച്ച് നടി

ബോബി ഡാര്‍ലിങ് ഷോ എന്ന അടിക്കുറിപ്പോടെയാണ് നടിയുടെ വീഡിയോ പ്രചരിക്കുന്നത്.

മെട്രോ യാത്രയ്ക്കിടയിൽ സഹയാത്രികനെ മർദ്ദിക്കുന്ന നടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ബോളിവുഡ് നടി ബോബി ഡാര്‍ലിങാണ് ഡല്‍ഹി മെട്രോ യാത്രയ്ക്കിടയിൽ സഹയാത്രികനെ കയ്യേറ്റം ചെയ്തത്.

read also:പിഎസ്‌സി എഴുതാതെ എല്‍ഡി ക്ലർക്ക് ആവാം, കരാർ വ്യവസ്ഥയിൽ നിയമനം: വിശദവിവരങ്ങൾ

കയ്യില്‍ ഒരു കിറ്റുമായാണ് ബോബി ഡാര്‍ലിങ്ങിന്റെ യാത്ര. യാത്രക്കാരനുമായി തർക്കം ഉണ്ടായതിനു പിന്നാലെ നടി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയുമാണ്. ഇവരുടെ തര്‍ക്കം മറ്റ് യാത്രക്കാര്‍ കണ്ടു നില്‍ക്കുകയാണ്. ഇതു കണ്ട് ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇവരുടെ അടുത്തേക്ക് എത്തുന്നതും വീഡിയോയിൽ കാണാം. ഒരാഴ്ച മുൻപാണ് സംഭവം നടന്നതെന്നു ഫ്രീ പ്രസ് ജേര്‍ണൽ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോബി ഡാര്‍ലിങ് ഷോ എന്ന അടിക്കുറിപ്പോടെയാണ് നടിയുടെ വീഡിയോ പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button