ThrissurLatest NewsKeralaNattuvarthaNews

വാ​ട​ക​വീട്ടിൽ ഹെ​റോ​യി​ൻ വി​ൽ​പ​ന: അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

അ​സം സ്വ​ദേ​ശി അ​ബു ഷ​രീ​ഫി​(24)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

വ​ട​ക്കാ​ഞ്ചേ​രി: പു​ന്നം​പ​റ​മ്പി​ൽ ഹെ​റോ​യി​ൻ വി​ൽ​പ​ന ന​ട​ത്തി​യ അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. അ​സം സ്വ​ദേ​ശി അ​ബു ഷ​രീ​ഫി​(24)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. വാ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടർന്നേക്കും! ഈ ജില്ലകൾക്ക് ജാഗ്രതാ നിർദ്ദേശം

ദേ​ശ​മം​ഗ​ലം സ്വ​ദേ​ശി സ​ലീം എ​ന്ന​യാ​ളു​ടെ പു​ന്നം​പ​റ​മ്പി​ലെ വീ​ട് വാ​ട​ക​ക്ക് എ​ടു​ത്ത് താ​മ​സി​ച്ചാ​ണ് പ്ര​തി ചെ​റി​യ പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ളി​ലാ​ക്കി ഹെ​റോ​യി​ൻ വി​ൽ​പ​ന ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ക്യാ​മ്പു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി മാ​ഫി​യ​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

വ​ട​ക്കാ​ഞ്ചേ​രി എ​സ്.​ഐ ടി.​സി. അ​നു​രാ​ജ്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ അ​രു​ൺ കു​മാ​ർ, സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ​മാ​രാ​യ വി​ജീ​ഷ്, സി​റി​ൽ, പ്ര​വീ​ൺ, ര​തീ​ഷ്, സു​ബി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button