KeralaLatest NewsNews

അതിമാരക മയക്കു മരുന്നുമായി ‘പടയപ്പ ബ്രദേഴ്‌സ്’ പിടിയില്‍

നൈട്രാസെപാം എന്ന അതിമാരക മയക്കു മരുന്നുമായിട്ടാണ് ഇവരെ എക്‌സൈസ് പിടികൂടിയത്.

കൊച്ചി: ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികള്‍ എക്‌സൈസ് പിടിയില്‍. എറണാകുളം എളംകുളം ഐശ്വര്യ ലൈനില്‍ പണ്ടാതുരുത്തി വീട്ടില്‍ വിഷ്ണു പ്രസാദ് (29), ഏലൂര്‍ ഡിപ്പോ സ്വദേശി പുന്നക്കല്‍ വീട്ടില്‍ ടോമി ജോര്‍ജ്(35) എന്നിവരാണ് പിടിയിലായത്. നൈട്രാസെപാം എന്ന അതിമാരക മയക്കു മരുന്നുമായിട്ടാണ് ഇവരെ എക്‌സൈസ് പിടികൂടിയത്.

READ ALSO: കിടിലം കളർ വേരിയന്റിൽ വൺപ്ലസിന്‍റെ ഈ ഹാൻഡ്സെറ്റ് എത്തുന്നു, ആകാംക്ഷയോടെ ആരാധകർ

കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം മയക്കുമരുന്ന് വിൽപ്പന നടത്തിയ സംഘമാണ് ഇതെന്നും ‘പടയപ്പ ബ്രദേഴ്‌സ്’ എന്ന പ്രത്യേക തരം കോഡില്‍ ആണ് ഇവര്‍ വന്‍തോതില്‍ മയക്കു മരുന്ന് ഗുളികകള്‍ വിറ്റഴിച്ചിരുന്നതെന്നും പോലീസ് പറയുന്നു.

എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസി. കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ടീമിന്റെയും, എക്‌സൈസ് ഇന്റലിജന്‍സിന്റെയും, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെയും നീക്കത്തിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button