WayanadKeralaNattuvarthaLatest NewsNews

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി: യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

വടുവഞ്ചാല്‍ കല്ലേരി സ്വദേശി തെക്കിനേടത്ത് വീട്ടില്‍ ജിതിന്‍ ജോസഫ് എന്ന ബുളു(34)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്

വയനാട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. വടുവഞ്ചാല്‍ കല്ലേരി സ്വദേശി തെക്കിനേടത്ത് വീട്ടില്‍ ജിതിന്‍ ജോസഫ് എന്ന ബുളു(34)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.

ead Also : നാല് വോട്ടിന് വേണ്ടിയുള്ള സിപിഎം മതപ്രീണനത്തിന്റെ തുടർച്ചയാണ് എം എ ബേബിയുടെ മനുഷ്യത്വവിരുദ്ധമായ വാക്കുകൾ: കെ സുരേന്ദ്രൻ

വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും തമിഴ് നാട്ടിലുമായി കൊലപാതകം, മോഷണം, പോക്സോ, ദേഹോപദ്രവം തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാൾ. അമ്പലവയല്‍ പൊലീസ് സ്റ്റേഷനിൽ ആന്‍റി-സോഷ്യല്‍ ലിസ്റ്റിൽ ഉൾപ്പെട്ട യുവാവിനെതിരെ ജില്ല പൊലീസ് മേധാവി പദം സിങ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വയനാട് ജില്ല കലക്ടറാണ് കാപ്പ ചുമത്തി ഉത്തരവിറക്കിയത്.

ജില്ലയിൽ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലെയും ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും തരം തിരിച്ച് കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ ചുമത്തുന്നതടക്കമുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button