Latest NewsNewsBusiness

ഓഫറുകളുടെ പെരുമഴയുമായി ജിയോ മാർട്ട്, ജിയോ ഉത്സവ് സെലിബ്രേഷൻസ് ഓഫ് ഇന്ത്യ സെയിലിന് തുടക്കം

99 രൂപ മുതൽ ആരംഭിക്കുന്ന ഹോം, ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങളുടെ നീണ്ട തന്നെ ജിയോ മാർട്ട് ഒരുക്കിയിട്ടുണ്ട്

ഓഫറുകളുടെ പെരുമഴയുമായി രാജ്യത്തെ മുൻനിര ഇ-മാർക്കറ്റ് പ്ലേസുകളിൽ ഒന്നായ ജിയോ മാർട്ട് എത്തി. ഇത്തവണ ജിയോ ഉത്സവ് സെലിബ്രേഷൻ ഓഫ് ഇന്ത്യ സെയിലിനാണ് ജിയോ മാർട്ട് തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, ജിയോ ഉപഭോക്താക്കൾക്ക് 50 ശതമാനം മുതൽ 80 ശതമാനം വരെ കിഴിവിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ സാധിക്കും. 99 രൂപ മുതൽ ആരംഭിക്കുന്ന ഹോം, ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങളുടെ നീണ്ട തന്നെ ജിയോ മാർട്ട് ഒരുക്കിയിട്ടുണ്ട്. കൈത്തറി, കരകൗശല വസ്തുക്കൾ എന്നിവ 70 ശതമാനത്തോളം കിഴിവിലാണ് വാങ്ങാൻ കഴിയുക.

ഇലക്ട്രോണിക്സ്, കിച്ചൻ ഉൽപ്പന്നങ്ങൾ, ഫാഷൻ ആൻഡ് ലൈഫ്സ്റ്റൈൽ, ബ്യൂട്ടി, എസ്എംസിജി, ഗ്രോസറി, കൺസ്യൂമർ ഡ്യൂറബിൾസ് തുടങ്ങി ഓരോ മണിക്കൂർ തോറും ഫ്ലാഷ് ഡീലുകളും അധിക ഉത്സവകാല ഡിസ്കൗണ്ടുകളും ഉൾപ്പെടെ വിവിധ ഉൽപ്പന്നങ്ങൾ ജിയോ മാർട്ടിൽ നിന്നും തിരഞ്ഞെടുക്കാൻ കഴിയും. സ്മാർട്ട്ഫോൺ, മറ്റ് ആക്സസറികൾ എന്നിവയ്ക്ക് 80 ശതമാനവും, ഗൃഹോപകരണങ്ങൾ, സ്മാർട്ട് ടിവികൾ, സൗണ്ട് ബാറുകൾ എന്നിവയ്ക്ക് 70 ശതമാനം വരെയും കിഴിവ് ലഭ്യമാണ്. അതേസമയം, സ്മാർട്ട്ഫോൺ ഉപഭോക്താക്കൾക്ക് ആകർഷകമായ എക്സ്ചേഞ്ച് ഓഫർ ഒരുക്കിയിട്ടുണ്ട്. പരമാവധി 15000 രൂപ വരെയാണ് എക്സ്ചേഞ്ച് തുക നിശ്ചയിച്ചിരിക്കുന്നത്. ഉൽപ്പന്നങ്ങൾക്ക് 12 മാസം വരെ പലിശ ഇല്ലാത്ത ഇഎംഐ ഓപ്ഷനും, സൗജന്യ ഡെലിവറിയും ലഭ്യമാണ്.

Also Read: കസാഖിസ്ഥാന്‍ ഹിജാബ് നിരോധിക്കാന്‍ ഒരുങ്ങുന്നു

shortlink

Related Articles

Post Your Comments


Back to top button