ThrissurNattuvarthaLatest NewsKeralaNews

വാ​ഹ​ന​ത്തി​ല്‍ നി​ന്ന് 154.3 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ കേ​സ്:പ്ര​തി​ക​ൾ​ക്ക് 10 വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ഷൊ​ർ​ണൂ​ര്‍ പ​രു​ത്തി​പ്ര ഇ​ട​ത്തൊ​ടി അ​രു​ണ്‍ (27), പാ​ല​ക്കാ​ട് പ​ള്ളി​പ്പു​റം തെ​ക്കേ​പ്പു​ര​ക്ക​ല്‍ ഷ​ണ്‍മു​ഖ​ദാ​സ്(28) എ​ന്നി​വ​രെ​യാ​ണ് കോടതി ശിക്ഷിച്ചത്

തൃ​ശൂ​ർ: വാ​ഹ​ന​ത്തി​ന്റെ ര​ഹ​സ്യ അ​റ​യി​ല്‍ നി​ന്ന് 154.3 കി​ലോ​ഗ്രാം ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത കേ​സി​ല്‍ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ള്‍ക്ക് 10 വ​ര്‍ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ വീ​തം പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോടതി. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന ഷൊ​ർ​ണൂ​ര്‍ പ​രു​ത്തി​പ്ര ഇ​ട​ത്തൊ​ടി അ​രു​ണ്‍ (27), പാ​ല​ക്കാ​ട് പ​ള്ളി​പ്പു​റം തെ​ക്കേ​പ്പു​ര​ക്ക​ല്‍ ഷ​ണ്‍മു​ഖ​ദാ​സ്(28) എ​ന്നി​വ​രെ​യാ​ണ് കോടതി ശിക്ഷിച്ചത്. തൃ​ശൂ​ര്‍ അ​ഡീ​ഷ​ണ​ൽ ജി​ല്ല ജ​ഡ്ജി ടി.​കെ. മി​നി​മോ​ള്‍ ആണ് ശി​ക്ഷ വിധി​ച്ച​ത്.

2021 ആ​ഗ​സ്റ്റ് ഒ​ന്നി​ന് പാ​ലി​യേ​ക്ക​ര ടോ​ൾ പ്ലാ​സ​ക്ക് സ​മീ​പ​ത്ത് നി​ന്നാ​ണ് ഇവ​രെ കഞ്ചാവുമായി പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന ഐ​ഷ​ര്‍ ടെ​മ്പോ വാ​ഹ​ന​ത്തി​ന്റെ പ്ലാ​റ്റ്‌​ഫോ​മി​നി​ട​യി​ല്‍ ഘ​ടി​പ്പി​ച്ച ര​ഹ​സ്യ അ​റ​യി​ല്‍ നി​ന്നാ​ണ് 94 പാ​ക്ക​റ്റു​ക​ളി​ലാ​യി ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്.

Read Also : മതത്തെ തള്ളി പറഞ്ഞു കൊണ്ടല്ല സുഹറത്ത പോരാടുന്നത്, പോരാട്ടം നടത്തുന്നത് മതത്തിനുള്ളിൽ നിന്നു കൊണ്ട്‌: ബിന്ദു അമ്മിണി

ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി​ ആ​യി​രു​ന്ന സി.​ആ​ര്‍. സ​ന്തോ​ഷ് ന​ല്‍കി​യ വി​വ​ര​ത്തെ തു​ട​ര്‍ന്ന്, പു​തു​ക്കാ​ട് പൊ​ലീ​സാ​ണ് ടോ​ള്‍ പ്ലാ​സ​ക്കു സ​മീ​പം പ​രി​ശോ​ധ​ന ന​ട​ത്തി ക​ഞ്ചാ​വ് ക​ട​ത്തി കൊ​ണ്ടു​വ​ന്ന വാ​ഹ​നം ത​ട​ഞ്ഞ​ത്. വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന അ​രു​ണി​നെ​യും വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഷ​ണ്‍മു​ഖ​ദാ​സി​നെ​യും ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ വാ​ഹ​ന​ത്തി​ന്റെ ടൂ​ള്‍ ബോ​ക്‌​സി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പൊ​തി​ക​ള്‍ ആ​ദ്യം ക​ണ്ടെ​ടു​ത്തു. തു​ട​ര്‍ന്നാ​ണ് വാ​ഹ​ന​ത്തി​ന്റെ പ്ലാ​റ്റ്‌​ഫോ​മി​ന​ടി​യി​ല്‍ പ്ര​ത്യേ​കം നി​ർ​മി​ച്ച ട്രോ​ളി പോ​ലെ വ​ലി​ച്ചെ​ടു​ക്കാ​വു​ന്ന അ​റ​യി​ല്‍ നി​ന്ന് 92 പൊ​തി ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത​ത്.

കേ​സി​ല്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ഭാ​ഗ​ത്തു​ നി​ന്ന് 26 സാ​ക്ഷി​ക​ളെ വി​സ്ത​രി​ച്ചു. 54 രേ​ഖ​ക​ളും ആ​റ് തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി. ഇ​രി​ങ്ങാ​ല​ക്കു​ട മ​ജി​സ്‌​ട്രേ​ട്ടി​ന്റെ സാ​ന്നി​ധ്യ​ത്തി​ല്‍ ത​ന്നെ സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച് രാ​സ​പ​രി​ശോ​ധ​ന​ക്ക​യ​ച്ചു.

ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കു​ന്ന​തി​ന് സാ​ക്ഷി​യാ​യ കോ​ടാ​ലി സ്വ​ദേ​ശി സി​ബി​ന്‍, ടോ​ള്‍ പ്ലാ​സ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന വി​ഷ്ണു, പു​ല​ക്കാ​ട്ടു​ക​ര സ്വ​ദേ​ശി സ്രൂ​യി​ന്‍ എ​ന്നി​വ​രു​ടെ സാ​ക്ഷി​മൊ​ഴി​ക​ള്‍ കേ​സി​ല്‍ നി​ർ​ണാ​യ​ക തെ​ളി​വാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button