KottayamKeralaNattuvarthaLatest NewsNews

പ​ള്ളി​യി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ മോ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ച് സി​സി​ടി​വി​യി​ല്‍ കു​ടു​ങ്ങി​: പ്രതി അറസ്റ്റിൽ

കു​റു​പ്പ​ന്ത​റ സ്വ​ദേ​ശി ജോ​ര്‍ജ് വ​ര്‍ഗീ​സ്(58) ആ​ണ് പി​ടി​യി​ലാ​യ​ത്

ചെ​ങ്ങ​ളം: ചെ​ങ്ങ​ളം സെ​ന്‍റ് ജോ​സ​ഫ് ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ പ​ട്ടാ​പ്പ​ക​ല്‍ മോ​ഷ​ണ​ത്തി​ന് ശ്ര​മി​ച്ച​യാ​ള്‍ സി​സി​ടി​വി​യി​ല്‍ കു​ടു​ങ്ങി​ പൊ​ലീ​സ് പി​ടി​യി​ൽ. കു​റു​പ്പ​ന്ത​റ സ്വ​ദേ​ശി ജോ​ര്‍ജ് വ​ര്‍ഗീ​സ്(58) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : ഭീകരനെ ലക്ഷ്യമാക്കി വരുന്ന മിസൈലിന് വിവേചനബുദ്ധി ഇല്ലെന്ന് തിരിച്ചറിയണം,ഭീകരരുടെ അയൽക്കാരും ഇരകളാകും- സന്ദീപ് വാചസ്പതി

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെയാണ് സംഭവം. പ​ള്ളി​ക്കു​ള്ളി​ല്‍ ക​യ​റി​യ ഇ​യാ​ള്‍ നേ​ര്‍ച്ച​പ്പെ​ട്ടി തു​റ​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ വെ​ളി​യി​ലി​റ​ങ്ങി ക​മ്പി​പ്പാ​ര​യു​മാ​യി തി​രി​കെ​യെ​ത്തി നേ​ര്‍ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണ​ത്തി​നു ശ്ര​മി​ച്ചു. ഇ​യാ​ളെ സി​സി​ടി​വി​യി​ല്‍ ത​ത്സ​മ​യം വീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്ന വൈ​ദി​ക​ന്‍ പ​ള്ളി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ക​പ്യാ​രെ വി​ളി​ച്ച് പ​ള്ളി​യു​ടെ വാ​തി​ലു​ക​ള്‍ വെ​ളി​യി​ല്‍നി​ന്നു പൂ​ട്ടു​വാ​ന്‍ നി​ര്‍ദേ​ശി​ച്ചു. തു​ട​ര്‍ന്ന്, കു​മ​ര​കം പൊ​ലീ​സ്‌​സ്റ്റേ​ഷ​നി​ല്‍ വി​വ​ര​മ​റി​യി​ച്ചു. കു​മ​ര​കം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button