MalappuramLatest NewsKeralaNattuvarthaNews

നിയമനത്തട്ടിപ്പ് കേസ്: മുഖ്യ സൂത്രധാരൻ ബാസിത് പൊലീസ് പിടിയില്‍

മലപ്പുറം: ആരോഗ്യവകുപ്പിലെ നിയമനത്തട്ടിപ്പ് കേസില്‍ എഐഎസ്എഫ് മുന്‍ നേതാവ് കെപി ബാസിത് പിടിയില്‍. ചോദ്യം ചെയ്യലിന് ഹാജരാകാതെ ഒളിവിലായിരുന്ന ബാസിതിനെ മഞ്ചേരിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. തട്ടിപ്പിന്റെ സൂത്രധാരന്‍ ബാസിതെന്ന് പൊലീസ് വ്യക്തമാക്കി. ബാസിതിനെ ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തെത്തിക്കും. ഹരിദാസനില്‍ നിന്നും പണം തട്ടിയെടുത്തതിലും ബാസിതിന് പങ്കുണ്ടെന്നാണ് ലഭ്യമായ വിവരം.

കേസിലെ പരാതിക്കാരനായ ഹരിദാസന്‍ ബാസിതിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. ഒരു ലക്ഷം രൂപ ബാസിത് തട്ടിയെടുത്തെന്നും ഹരിദാസന്‍ മൊഴി നല്‍കിയിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ പിഎ പണം വാങ്ങിയെന്ന് പറയിപ്പിച്ചത് ബാസിതാണെന്നുമായിരുന്നു ഹരിദാസന്റെ മൊഴി. ഹരിദാസനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ബുനാഴ്ച ഇയാളുടെ രഹസ്യ മൊഴി രേഖപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button