Latest NewsNewsIndia

നടുറോഡില്‍ പെരുമഴയത്ത് യുവതിയുടെ യോഗാഭ്യാസം: പിന്നാലെ സംഭവിച്ചത്

സോഷ്യൽ മീഡിയയിൽ വൈറലാകാന്‍ പെരുമഴയത്ത് വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ റോഡില്‍ യോഗാസനം ചെയ്ത് യുവതി. ഗുജറാത്തിൽ നടന്ന സംഭവത്തിൽ, ചുവന്ന നിറത്തിലുള്ള യോഗാവസ്ത്രമണിഞ്ഞ് ഇരുകാലുകളും പരമാവധി വിരിച്ച് വച്ച് ഹനുമാന്‍ ആസനമാണ് യുവതി നടുറോഡില്‍ ചെയ്തത്.

ദിനയുടെ യോഗാസനം കാരണം കനത്ത ഗതാഗത കുരുക്ക് രൂപപ്പെട്ടു. വീഡിയോ വൈറലായതോടെ ദിയ പാര്‍മര്‍ എന്ന യുവതിയാണ് യോഗാസനം ചെയ്തതെന്ന് കണ്ടെത്തി. സംഭവം ഗുജറാത്ത് പോലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെ യുവതിക്കുള്ള ശിക്ഷ പിന്നാലെയെത്തി.

മത്സ്യ-മാംസങ്ങളിലെ മായം കണ്ടെത്താന്‍ ഇതാ ചില പൊടിക്കൈകള്‍

സംഭവത്തിൽ യുവതിയിൽ നിന്നും പോലീസ് പിഴ ഈടാക്കി. തുടർന്ന്, തിരക്കുള്ള റോഡില്‍ അപകടരമാംവിധം പെരുമാറിയ യുവതി ട്രാഫിക് നിയമങ്ങള്‍ പാലിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുന്ന ഒരു വീഡിയോ ഗുജറാത്ത് പോലീസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

തന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തിന് വീഡിയോയിലൂടെ മാപ്പ് പറഞ്ഞ യുവതി, താൻ ട്രാഫിക് നിയമങ്ങൾ പാലിക്കുന്ന ആളാണെന്നും മറ്റുള്ളവരോടും നിയമങ്ങള്‍ പാലിക്കാന്‍ ആവശ്യപ്പെടുമെന്നും വ്യക്തമാക്കി. പൊതുഇടങ്ങൾ ദുരുപയോഗം ചെയ്യാതിരിക്കാന്‍ ജാഗ്രത കാണിക്കണമെന്നും യുവതി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button