PalakkadNattuvarthaLatest NewsKeralaNews

സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം: അധ്യാപിക മരിച്ചു

ചെർപ്പുളശേരി ബി ആർ സിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർ സുനിതയാണ് (31) മരിച്ചത്

പാലക്കാട്: സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. ചെർപ്പുളശേരി ബി ആർ സിയിലെ സ്പെഷ്യൽ എജ്യുക്കേറ്റർ സുനിതയാണ് (31) മരിച്ചത്.

Read Also : ഹമാസ് രക്തദാഹികൾ: ഇസ്രായേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ജോ ബൈഡൻ, ആയുധങ്ങളുമായി യുഎസ് വിമാനം ഇസ്രയേലില്‍

ചൊവാഴ്ച വൈകുന്നേരം കടമ്പഴിപ്പുറം ഗവ. യുപി സ്കൂളിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുനിതയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ആഡംബര പ്രൗഢി! ഈ ഹോട്ടലിൽ ഒറ്റ രാത്രി താമസിക്കാൻ നൽകേണ്ടത് രണ്ട് ലക്ഷം രൂപ

പാലക്കാട് കാരാകുറിശ്ശി അരപ്പാറ സ്വദേശിനിയായ സുനിതയ്ക്ക് ഏഴാം ക്ലാസിലും ഒന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് ആൺകുട്ടികളുണ്ട്. മധുവാണ് ഭർത്താവ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button