KeralaLatest NewsNews

കണ്ണൂർ ഉളിക്കല്ലിൽ ഇറങ്ങിയ ആന തിരികെ വനത്തില്‍ കയറി

കണ്ണൂർ: ഉളിക്കല്ലിൽ ഇറങ്ങിയ ആന വനത്തിലേക്ക് പ്രവേശിച്ചു. കൽപ്പാടുകൾ നിരീക്ഷിച്ച വനപാലകർ ഇക്കാര്യം സ്ഥിരീകരിച്ചു.

ഇന്നലെയാണ് ഉളിക്കൽ ടൗണിൽ ആന എത്തിയത്. ആനയെ കണ്ട് ഭയന്നോടിയ ആറുപേർക്ക് പരുക്കേറ്റിരുന്നു.

നേരത്തെ ഉളിക്കൽ ടൗണിലെ പള്ളിയോട് ചേർന്നുള്ള കൃഷിയിടത്തിലായിരുന്നു ആന നിലയുറപ്പിച്ചിരുന്നത്. പിന്നീട് സമീപത്തെ കശുമാവിൻ തോട്ടത്തിലേക്ക് ആനയെ നീക്കുന്നതിനാണ് വനംവകുപ്പ് പടക്കം പൊട്ടിച്ചത്.

അതേസമയം, ആന ഓടിയ വഴിയിൽ മൃതദേഹം കണ്ടെത്തി. ഉളിക്കൽ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ടയാളാവാമെന്നാണ് സംശയം. നെല്ലിക്കംപൊയിൽ സ്വദേശി ജോസ് ആദൃശ്ശേരിയാണ് ( 68) മരിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button