Latest NewsNewsLife Style

വയറിന്‍റെ ആരോഗ്യം നന്നാക്കാം: കഴിക്കാം ഭക്ഷണങ്ങള്‍…

വയറിന്‍റെ ആരോഗ്യം അവതാളത്തിലായാല്‍ ആകെ ആരോഗ്യം അവതാളത്തിലായി എന്ന് പറയുന്നത് കേട്ടിട്ടില്ലേ? ഇത് വലിയൊരു പരിധി വരെ ശരിയായ കാര്യമാണ്. വയറിന്‍റെ ആരോഗ്യം പ്രശ്നത്തിലാകുന്നത് പ്രധാനമായും നമ്മുടെ മാനസികനിലയെ ആണ് ബാധിക്കുക. കാരണം വയറും തലച്ചോറും തമ്മില്‍ അത്തരത്തിലൊരു ബന്ധമുണ്ട്.

ഇതുകൊണ്ടാണ് വയര്‍ പ്രശ്നത്തിലാകുമ്പോള്‍ ശാരീരികമായ അസ്വസ്ഥതകള്‍ക്കൊപ്പം തന്നെ മാനസികമായ പ്രയാസങ്ങളും മിക്കവരും നേരിടുന്നത്. എന്തായാലും ഭക്ഷണത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് തീര്‍ച്ചയായും വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുകയും വയറിനെ ബാധിക്കുന്ന പല പ്രശ്നങ്ങള്‍ പ്രതിരോധിക്കപ്പെടുകയും ചെയ്യാറുണ്ട്.

ഇത്തരത്തില്‍ നിങ്ങള്‍ പതിവായി കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ഫൈബര്‍ കാര്യമായി അടങ്ങിയ ഭക്ഷണങ്ങളാണിവ. ദഹനപ്രശ്നങ്ങള്‍ നേരിടുന്നവരെ സംബന്ധിച്ച് തീര്‍ച്ചയായും ഫൈബറടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. അതേസമയം കുടല്‍വീക്കം പോലുള്ള ചില രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉള്ളവര്‍ ഫൈബര്‍ നിയന്ത്രിക്കുന്നതാണ് ഉചിതം. മറ്റുള്ളവര്‍ നിര്‍ബന്ധമായും കഴിക്കേണ്ടതാണ് ഫൈബറടങ്ങിയ ഭക്ഷണങ്ങള്‍. ഫൈബര്‍ രണ്ട് തരത്തിലാണുള്ളത്.

സോല്യൂബള്‍ ഫൈബര്‍ അഥവാ വെള്ളത്തില്‍ പെട്ടെന്ന് അലിഞ്ഞുചേരുന്ന തരം ഫൈബറടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ട ഒരു വിഭആഗം. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഷുഗര്‍ കുറയ്ക്കുന്നതിനുമെല്ലാം സഹായകം. ഓട്ട്സ്, പീസ്, ബീൻസ്, ആപ്പിള്‍, സിട്രസ് ഫ്രൂട്ട്സ്, കാരറ്റ്സ്, ബാര്‍ലി എന്നിവയെല്ലാം ഇത്തരത്തിലുള്ള ഭക്ഷണങ്ങളാണ്.
ഇൻസോല്യൂബള്‍ ഫൈബര്‍ അഥവാ വെള്ളത്തില്‍ പെട്ടെന്ന് കലരാത്ത ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളാണ് മറ്റൊരു വിഭാഗം. മലബന്ധമൊഴിവാക്കാനും ശരീരത്തില്‍ നിന്ന് ഭക്ഷണാവശിഷ്ടങ്ങള്‍ മലത്തിലൂടെ എളുപ്പത്തില്‍ പുറന്തള്ളാനുമെല്ലാം ഇവ സഹായിക്കുന്നു. ഗോതമ്പുപൊടി, നുറുക്ക് ഗോതമ്പ്, വിവിധ പച്ചക്കറികള്‍ എന്നിവയെല്ലാം ഇതിനായി കഴിക്കാവുന്നതാണ്.

രണ്ട് തരം ഫൈബറുകളും ശരീരത്തിന് ആവശ്യമാണ്. ആദ്യമേ പറഞ്ഞതുപോലെ അസുഖങ്ങളുള്ളവര്‍ അവരുടെ ആരോഗ്യസ്ഥിതിക്ക് അനുസരിച്ച് മാത്രം ഡയറ്റ് ക്രമീകരിക്കുക. ഓട്ട്സ്, പരിപ്പ്- പയര്‍- കടല വര്‍ഗങ്ങള്‍, ആപ്പിള്‍, ഡ്രൈ ഫ്രൂട്ട്സ്, മധുരക്കിഴങ്ങ് എന്നിവയെല്ലാം ഫൈബറിനാല്‍ സമ്പന്നമായ വിഭവങ്ങളാണ്. ഇവയെല്ലാം കഴിക്കുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button