Latest NewsNewsBusiness

സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ

ഒക്ടോബർ 14, 15 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത്

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് ഇടിഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,960 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ കുറഞ്ഞ് 5,495 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 30 രൂപയുമാണ് കുറഞ്ഞത്.

ഒക്ടോബർ 14, 15 തീയതികളിലാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില എത്തിയത്. ഒരു പവൻ സ്വർണത്തിന് 44,320 രൂപയും, ഒരു ഗ്രാമിന് 5,540 രൂപയുമായിരുന്നു ഈ തീയതികളിലെ നിരക്ക്. അതേസമയം, ഒക്ടോബർ അഞ്ചിനാണ് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 41,920 രൂപയായിരുന്നു. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകം. ആഗോള വിപണിയിൽ ഇന്ന് സ്വർണവില നേരിയ ഇടിവിലാണ്. ട്രോയ് ഔൺസിന് 4.55 ഡോളർ ഇടിഞ്ഞ് 1,914.98 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Also Read: ലോക്‌സഭ വെബ്‌സൈറ്റ് ലോഗിന്‍ ആക്‌സസ് വ്യവസായിയ്ക്ക് നല്‍കി,  മഹുവയ്ക്കെതിരെ അഴിമതി ആരോപണവും

shortlink

Related Articles

Post Your Comments

Related Articles


Back to top button