Latest NewsNewsIndia

ഇസ്രയേലിനെ തടയണം: പലസ്തീന്റെ പതാകയും പിടിച്ച് റോഡിലിരുന്ന് പ്രതിഷേധിച്ച് മെഹബൂബ മുഫ്തി

ശ്രീനഗര്‍: പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി പലസ്തീനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തി.
മെഹബൂബ മുഫ്തി ശ്രീനഗറില്‍ തെരുവിലിറങ്ങി പലസ്തീന്‍ പതാകയും ഉയര്‍ത്തിയാണ് പ്രതിഷേധിച്ചത് . ഇസ്രയേലിനെ എതിര്‍ക്കുകയും പലസ്തീനെ പിന്തുണക്കുകയും ചെയ്യുന്ന മുഫ്തിയുടെ വീഡിയോയും പ്രചരിക്കുന്നുണ്ട് . എന്നാല്‍, പ്രകടനത്തിലുടനീളം ഹമാസ് ഭീകരര്‍ക്കെതിരെ ഒരു വാക്കു പോലും മെഹബൂബ മുഫ്തി ഉയര്‍ത്തിയില്ല .

Read Also: ‘വീട്ടിലേക്കു വരൂ, ചെരിപ്പെണ്ണി പോകാം’: വിവാദങ്ങൾക്കിടെ സി.ബി.ഐയെ വെല്ലുവിളിച്ച് മഹുവ മൊയ്ത്ര

പലസ്തീന്റെ പതാകയും പിടിച്ച് റോഡിലിരുന്ന് അവര്‍ പ്രതിഷേധിക്കുകയായിരുന്നു . ഇസ്രയേല്‍ ഗോ ബാക്ക് എന്ന മുദ്രാവാക്യവും ഉയര്‍ത്തി . പലസ്തീനെ അടിച്ചമര്‍ത്തുന്നതില്‍ നിന്ന് ഇസ്രയേലിനെ തടഞ്ഞില്ലെങ്കില്‍, അനന്തരഫലങ്ങള്‍ അപകടകരമായിരിക്കും. ലോകം മുഴുവന്‍ ഇസ്രയേലിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും വെടിനിര്‍ത്തല്‍ നടപ്പാക്കുകയും വേണം’, മെഹബൂബ മുഫ്തി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button