Latest NewsNewsIndiaInternational

ജീവൻ രക്ഷാ മരുന്നുകൾ, സ്ലീപ്പിംഗ് ബാഗുകൾ: ഗാസയ്ക്ക് ഇന്ത്യയിലെ ജനങ്ങളിൽ നിന്നുള്ള സ്നേഹ സമ്മാനം

ന്യൂഡൽഹി: ഇസ്രയേലുമായുള്ള ഹമാസിന്റെ യുദ്ധത്തിൽ ഇരുവശത്തും ആയിരക്കണക്കിന് പേരുടെ ജീവനാണ് നഷ്ടമായിരിക്കുന്നത്. പലസ്തീനിലും ഇസ്രയേലിലുമായി ദുരിതപ്പെയ്തതാണ്. ഗാസയിലെ പലസ്തീനികൾക്കായി ഇന്ത്യ ഇന്ന് വൈദ്യസഹായവും ദുരന്തനിവാരണ സാമഗ്രികളും അയച്ചു. അവശ്യമായ ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിൻ, സാനിറ്ററി യൂട്ടിലിറ്റികൾ, ജലശുദ്ധീകരണ ഗുളികകൾ എന്നിവയാണ് ഗാസയിലേക്ക് കയറ്റി അയച്ചത്. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഈ ആഴ്ച ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി സംസാരിച്ചിരുന്നു. പലസ്തീനികൾക്കായി ഇന്ത്യ മാനുഷിക സഹായം അയക്കുന്നത് തുടരുമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു. ഈജിപ്തിലെ ഒരു സമാധാന ഉച്ചകോടിയിൽ യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് ഈ ഭയാനകമായ പേടിസ്വപ്നം അവസാനിപ്പിക്കാൻ മാനുഷിക വെടിനിർത്തലിന് ആഹ്വാനം ചെയ്തു.

അതേസമയം, ഒക്‌ടോബർ 7 ന് ഹമാസിന്റെ ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ സൈന്യം ഗാസയിൽ നിരന്തരമായ ആക്രമണങ്ങൾ നടത്തി. അതിൽ 1400 ലധികം ആളുകൾക്ക് ഇസ്രായേലിൽ ജീവൻ നഷ്ടമായി. ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, പ്രത്യാക്രമണങ്ങളിൽ 4,300-ലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. സാധാരണക്കാരായിരുന്നു കൂടുതലും. ഗാസയ്ക്കുള്ളിൽ, എവിടേക്ക് പോകണമെന്നോ കുടുംബത്തെ എങ്ങനെ സംരക്ഷിക്കണമെന്നോ തങ്ങൾക്ക് നിശ്ചയമില്ലെന്ന് നിവാസികൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button