Latest NewsNewsLife StyleHealth & Fitness

കഴിച്ച ഭക്ഷണം കൂടിപ്പോയോ? വീർപ്പുമുട്ടുന്ന വയറിനെ ആശ്വസിപ്പിക്കാൻ ചെയ്യേണ്ടത്

നിങ്ങൾ വീട്ടിലായാലും പുറത്തായാലും ഭക്ഷണം കഴിക്കുമ്പോൾ വയർ അറിഞ്ഞ് കഴിക്കണം. വയറിൽ കൊള്ളാവുന്നതിൽ അധികം കഴിച്ചാൽ നിങ്ങൾക്ക് തന്നെയാണ് ബുദ്ധിമുട്ട്. ചിലപ്പോഴെങ്കിലും കഴിക്കുന്ന ഭക്ഷണം ഓവർ ആയി പോകാറില്ലേ? അങ്ങനെ ഉണ്ടായാൽ പിന്നെ വയറിന് ഒരു അസ്വസ്ഥത ആയിരിക്കും. അത്തരം വീർപ്പുമുട്ടൽ ഒഴിവാക്കാൻ ചില വഴികൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

  • അല്‍പം തൈര് കഴിച്ചാല്‍ അമിതമായി കഴിച്ചതിന്‍റെ അസ്വസ്ഥത മാറിക്കിട്ടും. തൈര് ഭക്ഷണം ദഹിപ്പിക്കാൻ ഏറെ സഹായിക്കും. അതുപോലെ തന്നെ വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളെ കൂട്ടാനും തൈര് സഹായിക്കും. ഇത് വയറിന് നല്ല ആശ്വാസവും സുഖവും നല്‍കും.
  • ദഹനപ്രശ്നങ്ങളകറ്റുന്നതിന് പരമ്പരാഗതമായി തന്നെ ഉപയോഗിച്ചുവരുന്നൊരു ചേരുവയാണ് ഇഞ്ചി. ഇതും അമിതമായി ഭക്ഷണം കഴിക്കുന്നതിന് പിന്നാലെയുണ്ടാകുന്ന അസ്വസ്ഥത നീക്കാൻ സഹായകമാണ്.
  • ബീറ്റ്റൂട്ടും ഇതേ കാര്യത്തിനായി ഉപയോഗിക്കാവുന്നതാണ്. അതായത് ഇഞ്ചിയൊക്കെ പോലെ ദഹനത്തിന് ആക്കം നല്‍കുന്ന ഒന്നാണ് ബീറ്റ്റൂട്ടും. ഇതിലും നാരുകള്‍ അഥവാ ഫൈബര്‍ കാര്യമായി അടങ്ങിയിട്ടുണ്ട് എന്നതിനാലാണിത്.
  • ഭക്ഷണശേഷം ആപ്പിള്‍ കഴിക്കുന്നതും അമിതമായി കഴിച്ചതിന്‍റെ അസ്വസ്ഥത നീക്കും. ആപ്പിളിലുള്ള ‘പെക്ടിൻ’ എന്ന ഫൈബറാണ് ഇതിന് സഹായിക്കുന്നത്.
  • പെരുഞ്ചീരകവും ഇതുപോലെ ദഹനം എളുപ്പത്തിലാക്കാൻ സഹായിക്കുന്നൊരു ഘടകം തന്നെയാണ്. ഇതും അമിതമായി കഴിച്ചതിന്‍റെ അസ്വസ്ഥത നീക്കാൻ സഹായകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button