AlappuzhaKeralaNattuvarthaLatest NewsNews

മീന്‍ പിടിക്കാൻ കായലിൽ പോയ യുവാവിനെ കാണാതായി: തെരച്ചിൽ തുടരുന്നു

ആറാട്ടുപുഴ കിഴക്കേക്കര പട്ടോളിമാര്‍ക്കറ്റ് കന്നേല്‍ പുതുവല്‍ വീട്ടില്‍ എസ്. സുജിത്തി(35)നെയാണ് കാണാതായത്

ഹരിപ്പാട്: മീന്‍ പിടിക്കാൻ കായലിൽ പോയ യുവാവിനെ കാണാതായി. ആറാട്ടുപുഴ കിഴക്കേക്കര പട്ടോളിമാര്‍ക്കറ്റ് കന്നേല്‍ പുതുവല്‍ വീട്ടില്‍ എസ്. സുജിത്തി(35)നെയാണ് കാണാതായത്.

ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് സുജിത്ത് വീട്ടില്‍ നിന്ന് പോയത്. തിരികെ എത്താന്‍ വൈകിയതിനാല്‍ ബന്ധുക്കൾ അന്വേഷിച്ച് ചെന്നപ്പോള്‍ പട്ടോളി മാര്‍ക്കറ്റ് കടവിനു സമീപം ഇദ്ദേഹം പോയ വള്ളം കമഴ്ന്നു കിടക്കുന്നതു കണ്ടു. വല പകുതി നീട്ടിയ നിലയിലുമായിരുന്നു.

Read Also : `ഹമാസിൻ്റെ ലക്ഷ്യം പലസ്തീൻ സ്വാതന്ത്ര്യമല്ല, മതരാജ്യം, ലോകം മുഴുവൻ ശരിയത്ത് കൊണ്ടുവരാൻ പദ്ധതി´-ഹമാസ് സ്ഥാപകൻ്റെ മകൻ

തുടര്‍ന്ന്, നാട്ടുകാരും കായംകുളത്തു നിന്നും ഹരിപ്പാട് നിന്നുമെത്തിയ അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് മണിക്കൂറുകളോളം കായലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് സ്‌കൂബാ ടീമും എത്തി തിരഞ്ഞെങ്കിലും സന്ധ്യയോടെ നിര്‍ത്തി. ഇന്നും തിരച്ചില്‍ തുടരുകയാണ്.

വിദേശത്തായിരുന്ന സുജിത്ത് മൂന്നു മാസം മുന്‍പാണ് നാട്ടിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button