Latest NewsNewsTechnology

അസ്തമയത്തിന് പിന്നാലെ ആകാശം മുഴുവനും പിങ്ക് നിറം! അന്യഗ്രഹ ജീവികളുടെ വരവെന്ന് നാട്ടുകാർ, കാരണം വ്യക്തമാക്കി കർഷകൻ

തക്കാളി കൃഷിയുടെ വളർച്ച ത്വരിതപ്പെടുത്താനായി ഫാമുകളിൽ ഉപയോഗിച്ച എൽഇഡി ലൈറ്റാണ് ആകാശത്തിന്റെ നിറം മാറ്റത്തിന് കാരണമെന്ന് നിക്ക് വ്യക്തമാക്കി

ശാസ്ത്രലോകം ഇന്നും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ് അന്യഗ്രഹ ജീവികളുടെ വരവ്. അതുകൊണ്ടുതന്നെ പ്രകൃതിയിൽ ഉണ്ടാകുന്ന ഏത് ചെറിയ മാറ്റങ്ങളെയും വളരെ സൂക്ഷ്മതയോടെയാണ് ആളുകൾ കാണാറുള്ളത്. അടുത്തിടെ ഇംഗ്ലണ്ടിലെ യോർക്ക് ഷെയറിന്റെ പടിഞ്ഞാറൻ മേഖലയിൽ ഒരു നിഗൂഢ സംഭവം അരങ്ങേറുകയുണ്ടായി. സൂര്യൻ അസ്തമിച്ചതിന് പ്രദേശത്തെ ആകാശം മുഴുവനും പിങ്ക് നിറമായതാണ് ചർച്ചകളുടെ തുടക്കം. പതിവിലും വ്യത്യസ്ഥമായി ആകാശത്ത് ദൃശ്യമായ പിങ്ക് നിറം വളരെ ആശങ്കയോടെയും അത്ഭുതത്തോടെയുമാണ് പ്രദേശവാസികൾ നോക്കിക്കണ്ടത്.

ആകാശം പിങ്ക് നിറമായി മാറിയത് അന്യഗ്രഹ ജീവികളുടെ വരവിനെ തുടർന്നാണെന്നാണ് മിക്ക ആളുകളുടെയും വാദം. ഇതോടെ, പ്രദേശമാകെ ഈ വിഷയം ആളിപ്പടരുകയായിരുന്നു. എന്നാൽ, നിറം മാറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണം തക്കാളി കൃഷിയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുകെയിലെ വൻകിട ഫാം ഉടമയും കർഷകനുമായ നിക്ക് ഡെൽഹാം. തക്കാളി കൃഷിയുടെ വളർച്ച ത്വരിതപ്പെടുത്താനായി ഫാമുകളിൽ ഉപയോഗിച്ച എൽഇഡി ലൈറ്റാണ് ആകാശത്തിന്റെ നിറം മാറ്റത്തിന് കാരണമെന്ന് നിക്ക് വ്യക്തമാക്കി.

Also Read: നടൻ അമിത് ചക്കാലക്കലിന്‍റെ പിതാവ് സാജു ജേക്കബ് അന്തരിച്ചു

ഊർജ്ജ പ്രതിസന്ധി മൂലം വൈദ്യുതി ഉപയോഗം കുറയ്ക്കാനായി നിക്ക് ഫാമിൽ ഉപയോഗിച്ച പ്രത്യേക തരം ടെക്നിക്കാണ് പിങ്ക് നിറത്തിലുള്ള എൽഇഡി ലൈറ്റുകൾ ഘടിപ്പിക്കുക എന്നത്. പകൽ വെളിച്ചത്തിന്റെ സ്വാധീനം പരമാവധി ലഭിക്കുന്നതിനാണ് നിക്ക് ഈ ടെക്നിക് ഉപയോഗിച്ചത്. ഗ്രീൻ ഹൗസിന് പുറത്തെ താപനില ഉയരുമ്പോൾ, അവിടെയുള്ള കർട്ടനുകൾ മാറ്റുന്നതോടെയാണ് പിങ്ക് വെളിച്ചം പുറത്തുവരുന്നത്. ഇത് ആകാശത്തിന്റെ നിറമാകെ മാറ്റുന്നതിലേക്ക് നയിക്കുന്നു. ഇതോടെ, ചില ദിവസങ്ങളിൽ മാത്രം ആകാശം പിങ്ക് നിറമാകുന്നതിന്റെ യഥാർത്ഥ കാരണത്തെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകിയിരിക്കുകയാണ് നിക്ക് എന്ന ഫാം ഉടമ.

shortlink

Post Your Comments


Back to top button