KeralaLatest NewsNews

ഔഷധങ്ങൾ നിറഞ്ഞ കുറുവാദ്വീപ്; വിനോദസഞ്ചാരികളുടെ പ്രിയ ഇടം

വയനാട് ജില്ലയില്‍ കബനി പുഴയുടെ നടുവിലുള്ള ഒരു കൂട്ടം തുരുത്തുകളുടെ സമൂഹമാണ് കുറുവ ദ്വീപ്. മുളകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കുന്ന ചങ്ങാടങ്ങളില്‍ പുഴയിലൂടൊരു യാത്രയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ചെറുതുരുത്തുകളിലായി 950 ഏക്കറില്‍ വൈവിധ്യമേറിയ സസ്യജീവിജാലങ്ങളാല്‍ സമൃദ്ധമാണീ പ്രദേശം. ഈ ചെറുതുരുത്തുകൾക്കിടയിൽ രണ്ടു ചെറിയ തടാകങ്ങളും ഉണ്ട്. വേഴാമ്പലുകള്‍, തത്തകള്‍, വിവിധ തരം ചിത്രശലഭങ്ങള്‍ എന്നിവയുടെ ആവാസമേഖലയാണിത്. ചില ദേശാടന പക്ഷികള്‍ക്കും ഈ മേഖല അത്താണിയാണ്.

പ്രകൃതി പഠനത്തിനും ശാന്തമായ സാഹസിക നടത്തത്തിനും താല്‍പര്യമുള്ളവര്‍ക്ക് യോജിച്ച സ്ഥലമാണ്. ഏറ്റവും സുന്ദരമായ ഒട്ടേറെ സ്വാഭാവിക നടപ്പാതകളാണ് സാഹസികരെ കാത്തിരിക്കുന്നത്. പുഴയോരത്തു നില്‍ക്കുന്ന വമ്പന്‍ മരങ്ങള്‍ തണലും സൗഹൃദവും നല്‍കും. പ്രധാന പുഴയും കൈത്തോടുകളും ബോട്ടിംഗിനും ചങ്ങാട യാത്രയ്ക്കും യോജിച്ചതാണ്. വെള്ളമില്ലാത്ത അവസരത്തിൽ പാറകെട്ടുകളുടെ മുകളിൽ ചവിട്ടുകയോ വെള്ളത്തിൽ ഇറങ്ങിയോ കുറുവ ദ്വീപിൽ എത്തിച്ചേരാൻ സാധിക്കും.

എന്നാൽ, നല്ല മഴയുള്ള നദി കവിഞ്ഞൊഴുകുന്ന അവസരത്തിൽ വഞ്ചിയിൽ പോകേണ്ടിവരും. വയനാട് മാനന്തവാടിയിൽ നിന്ന് 17 km ഉം കോഴിക്കോടിൽ നിന്ന് 115 km ദൂരം മാത്രമാണ് കുറുവ ദ്വീപിൽ എത്തിച്ചേരാനുള്ള ദൂരം. ഈ ദ്വീപുകളിൽ ഒന്നും ജനവാസം ഇല്ല എന്നതാണ് കൗതുകകരം. നല്ല മഴയുള്ള അവസരത്തിൽ കുറുവാദ്വീപിലേക്കുള്ള വഴി അടച്ചിടുകയു ചെയ്യും. കുറുവാദ്വീപിൽ ചുറ്റപ്പെട്ട വനങ്ങളിൽ ഫ്ലോറ ആൻഡ് ഫ്യുണ വളരെ കൂടുതലാണ്. പലപ്പോഴും ഒഷധങ്ങളുടെ റിസർച്ചിന്റെ ഭാഗമായി എത്തിച്ചേരുന്നവരുമുണ്ട്.

പ്ലാസ്റ്റിക് കവറുകൾ കുപ്പികൾ മുതലായവ കുറുവാദ്വീപിനുള്ളിൽ നിരോധിച്ചിട്ടുണ്ട്. ചില സമയങ്ങളിൽ പ്രവേശിക്കാനുള്ള ആളുകളുടെ എണ്ണവും നിശ്ചയിക്കാറുണ്ട്. രണ്ടു ഭാഗത്ത് നിന്നാണ് കുറുവാദ്വീപിലേക്കുള്ള എൻട്രികളുള്ളത്. ചില യാത്രികർ അവസരങ്ങൾ നഷ്ടപ്പെടാതിരിക്കാൻ അതിരാവിലെ തന്നെ വന്നു കാത്തുനിൽക്കുന്നവരുണ്ട്. അത്പോലെ റിവർ റാഫ്റ്റിങ് , കയാക്കിങ് പോലുള്ളത് കുറുദ്വീപിലുണ്ട്. അതിനാൽ അറിയാവുന്ന യാത്രികർ അതിരാവിലെ വരാൻ ശ്രമിക്കും. ചില അവസരത്തിൽ വൈകി വന്നിട്ട് മടങ്ങിപോകുന്നവരെയും കാണാൻ സാധിക്കും.

വിശദ വിവരങ്ങൾക്ക്:
ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍
സൗത്ത് വയനാട്, കല്‍പ്പറ്റ
ഫോണ്‍ : +91 4936 203428

അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : കോഴിക്കോട്, 99 കി. മീ.
അടുത്ത വിമാനത്താവളം : കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, 119 കി. മീ.

shortlink

Related Articles

Post Your Comments

Related Articles


Back to top button