Life Style

കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട ഭക്ഷണങ്ങളെ കുറിച്ച് അറിയാം

 

കുട്ടികളുടെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് അവരുടെ ബുദ്ധിവികാസവും.  കുട്ടികളുടെ ബുദ്ധിവികാസത്തിനായി നൽകാം ഈ ഭക്ഷണങ്ങൾ…

ഒമേഗ-3-ഫാറ്റി ആസിഡുകൾ…

സാല്‍മണ്‍, അയല, മത്തി തുടങ്ങിയ മീനുകളില്‍ തലച്ചോറിന്റെ ആരോഗ്യത്തിന് ആവശ്യമായ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഈ ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിന് സഹായകമാണ്.

ബെറിപ്പഴങ്ങള്‍…

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്ബെറി എന്നിവയെല്ലാം ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ്. ഇത് തലച്ചോറിനെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കും.

ഇലക്കറി…

ഇലക്കറികള്‍ വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല ഉറവിടങ്ങളാണ്. അവ വിറ്റാമിന്‍ കെ, ഫോളേറ്റ്, ല്യൂട്ടിന്‍ എന്നിവ പോലെ തലച്ചോറിന്റെ ആരോഗ്യത്തിന് പ്രധാനമാണ്.

നട്‌സ്…

ബദാം, വാല്‍നട്ട്, ചിയ വിത്തുകള്‍ എന്നിവയെല്ലാം വിറ്റാമിന്‍ ഇയുടെ നല്ല ഉറവിടങ്ങളാണ്. ഇത് തലച്ചോറിനെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്ന ഒരു ആന്റിഓക്സിഡന്റാണ്.

ബ്രൊക്കോളി…

പോഷകങ്ങളും ആന്റിഓക്സിഡന്റുകളും നിറഞ്ഞ പച്ചക്കറിയാണ് ബ്രൊക്കോളി. വിറ്റാമിന്‍ കെ, ധാതുക്കള്‍, മറ്റ് വിറ്റാമിനുകള്‍ എന്നിവ ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ട്.

മത്തങ്ങ വിത്തുകള്‍…

മത്തങ്ങ വിത്തുകള്‍ ആന്റിഓക്സിഡന്റുകളുടെയും ചെമ്പ്, ഇരുമ്പ്, മഗ്‌നീഷ്യം, സിങ്ക് തുടങ്ങിയ പ്രധാന ധാതുക്കളുടെയും ശക്തമായ ഉറവിടമാണ്. ഈ ധാതുക്കള്‍ അല്‍ഷിമേഴ്സ് രോഗം, വിഷാദരോഗം, അപസ്മാരം എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button