KottayamLatest NewsKeralaNattuvarthaNews

യു​വാ​വി​നെ കോ​ടാ​ലി കൊണ്ട് കൊല്ലാൻ ശ്രമം: മ​ധ്യ​വ​യ​സ്ക​ൻ പിടിയിൽ

എ​രു​മേ​ലി ക​ന​ക​പ്പ​ലം നെ​ടും​കാ​വ് വ​യ​ൽ ച​തു​പ്പ് ഭാ​ഗ​ത്ത് വ​ള്ളോ​ക്കു​ന്നേ​ൽ മു​ര​ളീ​ധ​രനെ​(54)യാ​ണ് അറസ്റ്റ് ചെയ്തത്

എ​രു​മേ​ലി: യു​വാ​വി​നെ കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റിൽ. എ​രു​മേ​ലി ക​ന​ക​പ്പ​ലം നെ​ടും​കാ​വ് വ​യ​ൽ ച​തു​പ്പ് ഭാ​ഗ​ത്ത് വ​ള്ളോ​ക്കു​ന്നേ​ൽ മു​ര​ളീ​ധ​രനെ​(54)യാ​ണ് അറസ്റ്റ് ചെയ്തത്. എ​രു​മേ​ലി പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ശരീരത്തില്‍ ആയുധങ്ങളും ഐഇഡികളും ധരിച്ച നിലയില്‍ 20കാരനെ സ്ത്രീകളുടെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10 ഓ​ടു​കൂ​ടിയാണ് സംഭവം. ഇ​യാ​ൾ സ​മീ​പ​വാ​സി​യാ​യ യു​വാ​വി​നെ ത​ന്‍റെ വീ​ട്ടി​ൽ വ​ച്ച് ചീ​ത്ത വി​ളി​ക്കു​ക​യും തു​ട​ർ​ന്ന് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന കോ​ടാ​ലി എ​ടു​ത്ത് ത​ല​യ്ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് യു​വാ​വി​നോ​ട് മു​ൻ വി​രോ​ധം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് ഇ​യാ​ൾ യു​വാ​വി​നെ ആ​ക്ര​മി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

Read Also : നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ ഇ​ടി​ച്ചു: ഒ​രാ​ൾ​ക്ക് പ​രിക്ക്

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ എ​രു​മേ​ലി പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. എ​രു​മേ​ലി സ്റ്റേ​ഷ​ൻ എ​സ്ഐ ശാ​ന്തി കെ. ​ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റിലായ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button