Latest NewsIndiaNews

സ്വവർഗ വിവാഹം: ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീം കോടതിയിൽ പുനപരിശോധനാ ഹർജി

ഡൽഹി: സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകാത്ത സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹർജി. സ്വവർഗ വിവാഹ കേസിലെ ഹർജിക്കാരിൽ ഒരാളാണ് ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീം കോടതിയിൽ പുനപരിശോധനാ ഹർജി നൽകിയത്.

ഒക്‌ടോബർ 17ന്, സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായ അംഗീകാരം നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. അതിനായി നിയമങ്ങൾ ഉണ്ടാക്കേണ്ടത് പാർലമെന്റാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഏകകണ്ഠമായ തീരുമാനത്തിൽ, വിവാഹം മൗലികാവകാശമല്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇന്ത്യയുടെ ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡും, ജസ്‌റ്റിസ് സഞ്ജയ് കിഷൻ കൗളും സ്വവർഗ പങ്കാളിത്തത്തിന്റെ അംഗീകാരത്തിനായി വാദിച്ചു.

നിങ്ങള്‍ സിനിമ നിര്‍ത്തിയാല്‍ വിദഗദ്ധനായ ഡോക്ടറെ നഷ്ടപ്പെട്ട അനാഥരായ രോഗികളാവും ഞങ്ങള്‍: അൽഫോൻസ് പുത്രനോട് ഹരീഷ് പേരടി

കൂടാതെ എൽജിബിടിക്യൂഐഎ പ്ലസ് വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വിവേചനപരമല്ലാത്ത നിയമങ്ങൾ വേണമെന്നും ചൂണ്ടിക്കാട്ടി. ദത്തെടുക്കൽ, ക്വിയർ ദമ്പതികൾക്കുള്ള അംഗീകാരം എന്നിവയിൽ അഞ്ചംഗ ബെഞ്ച് യോജിപ്പ് പ്രകടിപ്പിച്ചില്ല. ക്വിയർ ബന്ധത്തിലെ വ്യക്തികളുടെ അവകാശങ്ങൾ പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാനും സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button