Latest NewsNewsMobile PhoneTechnology

തുടക്കം തന്നെ മികച്ചതാക്കി ഷവോമി 14 സീരീസ്! ആദ്യ 4 മണിക്കൂർ കൊണ്ട് നടന്നത് റെക്കോർഡ് സെയിൽ

വിൽപ്പനയുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ ഷവോമി ഇതുവരെ പുറത്തുവിട്ടിട്ടില്ല

തുടക്കം തന്നെ അതിഗംഭീരമാക്കി മാറ്റി ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഷവോമി 14 സീരീസ്. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സൈറ്റിൽ എത്തുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോൺ ആയതിനാൽ ഉപഭോക്താക്കൾ ആകാംക്ഷയോടെയാണ് ഇവയെ കാത്തിരുന്നത്. ആദ്യമായി ചൈനീസ് വിപണിയിൽ എത്തിയ ഈ സ്മാർട്ട്ഫോൺ വെറും 4 മണിക്കൂർ കൊണ്ട് റെക്കോർഡ് വിൽപ്പന കരസ്ഥമാക്കിയിട്ടുണ്ട്.

ഷവോമി തന്നെയാണ് ആദ്യ വിൽപ്പന റെക്കോർഡുകൾ ഭേദിച്ചെന്ന വിവരങ്ങൾ പങ്കുവെച്ചത്. എന്നിരുന്നാലും, വിൽപ്പനയുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ ഷവോമി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഷവോമി 14, ഷവോമി 14 പ്രോ എന്നിവയാണ് 14 സീരീസിൽ ഉൾപ്പെട്ട രണ്ട് ഹാൻഡ്സെറ്റുകൾ. ചൈനീസ് വിപണിയിൽ റെക്കോർഡ് നേട്ടം കൈവരിച്ച ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എപ്പോൾ പുറത്തിറക്കുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല. ആകർഷകമായ ഡിസൈൻ, ഏറ്റവും പുതിയ ചിപ്സെറ്റ്, പുതിയ ഹൈപ്പർഒഎസ് സോഫ്റ്റ്‌വെയർ എന്നിവയാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രധാന സവിശേഷതകൾ.

Also Read: ആജീവനാന്തം മിനിമം ബാലൻസ് സൂക്ഷിക്കേണ്ട! പുതിയ സീറോ ബാലൻസ് സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ച് ഈ ബാങ്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button