ThiruvananthapuramLatest NewsKeralaNattuvarthaNews

മാ​ർ​ജി​ൻ ഫ്രീ ​ക​ട​യു​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം അ​പ​ഹ​രി​ച്ചു: പ്രതി അറസ്റ്റിൽ

പാ​റോ​ട്ടു​കോ​ണം സ്വ​ദേ​ശി പ​ന​ങ്ങ അ​ജ​യ​ൻ എ​ന്ന് വി​ളി​ക്കു​ന്ന അ​ജ​യ​ൻ (44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

മെ​ഡി​ക്ക​ൽ കോ​ള​ജ്: മാ​ർ​ജി​ൻ ഫ്രീ ​ക​ട​യു​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം അ​പ​ഹ​രി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അറസ്റ്റിൽ. പാ​റോ​ട്ടു​കോ​ണം സ്വ​ദേ​ശി പ​ന​ങ്ങ അ​ജ​യ​ൻ എ​ന്ന് വി​ളി​ക്കു​ന്ന അ​ജ​യ​ൻ (44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്തത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പാ​റോ​ട്ടു​കോ​ണം ജം​ഗ്ഷ​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന എ​എ​സ് സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ക​യ​റി​യാ​ണ് ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്ന് ആ​യി​ര​ത്തോ​ളം രൂ​പ​യു​മാ​യി പ്ര​തി മു​ങ്ങി​യ​ത്.

Read Also : സംസ്ഥാനത്ത് പ്രവചനാതീതമായ അതിശക്തമായ മഴ, തീവ്ര ഇടിമിന്നല്‍: മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 9 ജില്ലകളില്‍ യെല്ലോ

പ​രാ​തിയുടെ അടിസ്ഥാനത്തിൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ഐ​യും സം​ഘ​വും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മു​ട്ട​ട​യി​ൽ ഒ​രു സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് അ​ജ​യ​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ര​വ​ധി കേ​സു​ക​ൾ ഉ​ള്ള​താ​യി സി​ഐ ഹ​രി​ലാ​ൽ വ്യ​ക്ത​മാ​ക്കി. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button