KeralaNattuvarthaLatest NewsNewsIndia

നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർമാർ കാലതാമസം കൂടാതെ ഒപ്പിടണം: നിർദ്ദേശവുമായി സുപ്രീംകോടതി

ഡൽഹി: സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകളിൽ ഗവർണർമാർ കാലതാമസം കൂടാതെ ഒപ്പിടണമെന്ന നിർദ്ദേശവുമായി സുപ്രീംകോടതി. പഞ്ചാബ് സർക്കാർ നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾക്ക് ഗവർണർ ബൻവാരിലാൽ പുരോഹിത് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയതായി ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹർജി നൽകിയത്.

‘വിഷയം സുപ്രിംകോടതിയിൽ എത്തുന്നതിന് മുമ്പ് തന്നെ ഗവർണർമാർ നടപടിയെടുക്കണം. കാര്യങ്ങൾ സുപ്രീം കോടതിയിൽ എത്തുമ്പോൾ മാത്രം ഗവർണർമാർ പ്രവർത്തിക്കുന്നത് അവസാനിപ്പിക്കണം. ഇക്കാര്യത്തിൽ ഗവർണർമാർ ആത്മപരിശോധന നടത്തണം. അവർ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളല്ല,’ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

മലയാളത്തില്‍ 100 കോടി ചിത്രമില്ല: നിര്‍മാതാവിന് പണം തിരിച്ചു കിട്ടാന്‍ പലതും ചെയ്യുമെന്ന് സന്തോഷ് പണ്ഡിറ്റ്

സംഭവത്തിൽ പഞ്ചാബ് ഗവർണർ സ്വീകരിച്ച തുടർ നടപടികളുടെ റിപ്പോർട്ട് സമർപ്പിക്കാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. തുടർന്ന് ഹർജി നവംബർ 10ലേക്ക് മാറ്റിവെച്ചു. പഞ്ചാബ് സർക്കാർ നിയമസഭയിൽ പാസാക്കിയ 27 ബില്ലുകളിൽ 22 എണ്ണത്തിനും ഗവർണർ ബൻവാരിലാൽ പുരോഹിത് അനുമതി നൽകിയിരുന്നു.

എന്നാൽ, ഒക്‌ടോബർ 20ന് നാലാം ബജറ്റ് സമ്മേളനത്തിന്റെ പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കാനുള്ള മൂന്ന് മണി ബില്ലുകളിൽ ഗവർണർ ഒപ്പിട്ടിരുന്നില്ല. ഇതിനെത്തുടർന്നാണ് പുരോഹിതും മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിലുള്ള സർക്കാരും തമ്മിലുള്ള തർക്കം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button